വൈരി ഹ്രസ്വ ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങൾ

കോഴിക്കോട്: നെടുമുടി വേണു സ്മരണാർത്ഥം മീഡിയ ഹബ്ബ് തിരുവനന്തപുരം സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി മത്സരത്തിൽ നവാഗതർക്ക് പുരസ്‌കാരതിളക്കം.
ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർടൈൻമെന്റ് ബാനറിൽ പ്രകാശ് നിർമ്മിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നവാഗതനായ പ്രശാന്ത് ചില്ല അവതരിപ്പിച്ച വൈരി എന്ന ഹ്രസ്വ ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങൾ.

മികച്ച സംവിധായകൻ പ്രശാന്ത് ചില്ല, മികച്ച പശ്ചാത്തല സംഗീതം സാന്റീ, മികച്ച അഭിനേത്രി ദേവനന്ദ.

ഇതേ മത്സരത്തിൽ ബെസ്റ്റ് പ്രോമിസ്സിങ്ങ് ആക്റ്റ്‌റസ് പുരസ്‌കാരം തൃശൂർ സ്വദേശി സ്വപ്ന പിള്ളക്ക് ലഭിച്ചു.
മുഹമ്മദ് കാസിം നിർമ്മിച്ച് ഷിബൂ കൊട്ടാരത്തിൽ സംവിധാനം ചെയ്ത കാബൂൾ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കഥാപാത്രത്തിന് ആണ് അവാർഡ് ലഭിച്ചത്.
ആഗസ്ത് അവസാനവാരം തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരസമർപ്പണം നടക്കുന്നതാണ്.