മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന;
ദേശസുരക്ഷയെ ബാധിക്കുന്ന രീതിയിൽപോലും പ്രവർത്തിച്ചു

തിരുവനന്തപുരം: ദേശസുരക്ഷയെ ബാധിക്കുന്ന രീതിയിൽ മുഖ്യമന്ത്രി പ്രവർത്തിച്ചെന്നും മകളുടെ ബിസിനസ് ആവശ്യത്തിനായി അധികാരദുർവിനിയോഗം നടത്തിയെന്നും അതിന്റെ ഭാഗമായി താനുമായി മുഖ്യമന്ത്രിയുടെ ഭാര്യയും നളിനെ നെറ്റോ ഐഎഎസ്സുമായി ക്ലിഫ് ഹൗസിൽ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ… മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് കാര്യങ്ങൾ തടസ്സമില്ലാതെ നടത്തിക്കിട്ടാൻ പാരിതോഷികമായി ഷാർജാ ഭരണാധികാരിയുടെ ഭാര്യക്ക് എത്ര സ്വർണം നൽകണമെന്ന് ക്ലിഫ് ഹൗസിൽ വച്ച് തന്നോട് കമലാ വിജയൻ ആരാഞ്ഞുവെന്നതുൾപ്പെടെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയായ കാര്യങ്ങളാണ് സ്വപ്‌ന മാധ്യമങ്ങളുമായി പങ്കു വച്ചത്…
സ്വപ്‌നയുടെ വാക്കുകൾ പൂർണ രൂപത്തിൽ:
നിങ്ങളെല്ലാവരും വളരെ നിസ്സാരമായി…. കെ.ടി.ജലീൽ സാർ പറയുന്നപോലെ വളരെ നിസ്സാരമായി…. പ്രോട്ടോക്കോൾ ലംഘനം എന്താ തൂക്കിക്കൊല്ലുമോ… എങ്കിൽ തൂക്കിക്കൊന്നോട്ടെ… അങ്ങനെയല്ല, നമ്മൾ ആരും ഇവിടെ സുരക്ഷിതരല്ല. ഇവിടെ ആർക്കും ആരേയും കൊണ്ടുവരാം, എന്തു വേണോ… ഓണറബിൾ ചീഫ് മിനിസ്റ്ററിനെപ്പോലെയുള്ളവർക്ക് എന്തുവേണോ, അവരുടെ ഫാമിലി റിക്വയർമന്റ്‌സിന്, പേഴ്‌സണൽ റിക്വയർമെന്റ്‌സിന് നിയമത്തെ വളച്ചൊടിച്ച് എന്ത് വേണോ ചെയ്യാം…ആൻഡ് ദിസ് ഈസ് എ കോപ്പി. ബിക്കസ് ദി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ എഫയേഴ്‌സ് ഡുനോട്ട് നോ വാട്ട് ഈസ് ആക്വചലി ഹാപ്പനിംഗ് ഇൻ കേരള. ഇതു കൂടാതെ തന്നെ, വരുംദിവസങ്ങളിൽ ഐ ആം ട്രൈയിംഗ് ടു ഗാദർ ദി ഡോക്യുമെന്റ്‌സ്… നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന രീതിയിൽ ഓണറബിൾ ചീഫ് മിനിസ്റ്റർ, ശിവശങ്കർ സാർ, ആൻഡ് ദി ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്…നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന രീതിയില് ഒരു പ്രവൃത്തിയും ചെയ്തിട്ടുണ്ട്. ഐ ആം ജസറ്റ് വെയിറ്റിംഗ് ടു ഗാദർ ദി ഡോക്യുമെന്റ്‌സ്… ആസ് സൂൺ ആസ് ഐ ഗെറ്റ് ദാറ്റ് ആൾസോ… ദെൻ യു വിൽ നോ ദി ഡിഗ്രി ഓഫ് വയലേഷൻ… നോട്ട് ജസ്റ്റ് പ്രോട്ടോക്കോൾ… വയലേഷൻ ഓഫ് എവരിത്തിംഗ്…ഒരു രാജ്യത്തിന്റെ നാഷണൽ സെക്യൂരറ്റിയെ ബാധിക്കുന്ന രീതിയിൽ അവർ ഓണറബിൾ ചീഫ് മിനിസ്റ്റർ ഹാസ് മിസ് യൂസ്ഡ് ഹിസ് ഓഫീസ് ആൻഡ് ഹിസ് പവർ ആൻഡ് ദി എന്റയർ സിസ്റ്റം…ഐ കം ബാക്ക് ടു യു…. വരുംദിവസങ്ങളിൽ. ബട്ട് ഡുനോട്ട് ട്രീറ്റ് ദിസ് എ വെരി സ്‌മോൾ തിംഗ്. ഇറ്റ്‌സ് നോട്ട് പ്രോട്ടോക്കോൾ ലംഘനം മാത്രം…
(ഇതിനിടയിൽ ഒരു പത്രലേഖന്റെ ചോദ്യം) നിങ്ങളെന്തുകൊണ്ട് ഇതൊന്നും നേരത്തേ ബന്ധപ്പെട്ടവരെ അറിയിച്ചില്ല?
സ്വപ്‌ന: ഞാനാരാ…ആരാ ഞാൻ? ഞാൻ ഓണറബിൾ ചീഫ് മിനിസ്റ്ററിനും കെ.ടി. ജലീൽസാറിനും അവരുടെ ഫാമിലിക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കുമൊക്കെ പ്രോട്ടോക്കോൾ പഠിപ്പിച്ചുകൊടുക്കാൻ ഞാനാരാ? ഐ ആം സ്റ്റിൽ അൺ എജ്യുക്കേറ്റഡ് ആൻഡ് അൺസിവിലൈസ്്ഡ്…
പത്രലേഖകരിൽ ഒരാൾ: പിന്നെ ക്ലിഫ് ഹൗസിലേക്ക് മാഡത്തിനെ വിളിച്ചതെന്തിനായിരുന്നു?
സ്വപ്ന: കമലാ മാഡത്തിനെ കണക്ട് ചെയ്ത് കൊടുക്കുക പ്രിൻസസിനെ…എത്ര സ്വർണമാ ഗിഫ്റ്റായി കൊടുക്കേണ്ടത്? അവരുടെ, വീണാ വിജയന്റെ ബിസിനസ് ഹബ്ബും ഐടി റിക്വയർമെന്റ്‌സിനും… ഒരു ഐടി ഹബ്ബ് ഷാർജയിൽ സെറ്റ് ചെയ്യാൻ വേണ്ടി അവരെ കൈയിലെടുക്കുക…ഞാൻ എന്നിട്ട് കണക്ട് ചെയ്തുകൊടുത്തു… ആസ് പെർ ദെയർ റിക്വസ്റ്റ്… ലീലാ പാലസിൽ വെച്ച് നളിനെ നെറ്റോ, ആൻഡ് കമലാ മാഡം പ്രിൻസസിനെ കണ്ടിട്ടുമുണ്ട്. അതിന്റെയൊക്കെ സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫ്‌സുമൊക്കെ അവിടെ ലീലാ ഹോട്ടലിൽ ഉണ്ടാകുമായിരിക്കും. യൂ കാൻ ആക്ച്വലി കലക്ട്… ഈ പറഞ്ഞതിലൊക്കെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിലോ ലെറ്റ് ദി ഓണറബിൾ ചീഫ് മിനിസ്റ്റർ കം ആൻഡ് സേ ദാറ്റ് ഐ ഹാവ് നോട്ട് മെറ്റ് ഹിം പേഴ്‌സണലി… ഐ ഹാവ് നോട്ട് ഡൺ ദീസ്… ആസ് പെർ ഇൻസ്ട്രക്ഷൻ…മിസ്റ്റർ മനോജ് അബ്രഹാമും പറയട്ടെ…ദാറ്റ് റീ റൂട്ടിംഗ് ഓഫ് ആൾ ദീസ് തിംഗ്‌സ് ഹാസ് നോട്ട് ഹാപ്പൻ… ഇത് മാത്രമല്ല, ക്രൈംബ്രാഞ്ച് വാസ് ആസ്‌കിംഗ് മീ… ഐ ഫോർഗോട്ട്…ക്രൈ ബ്രാഞ്ച് വാസ് ആസ്‌കിംഗ് മീ, മൂന്നാല് ദിവസം മുമ്പേ ഷാർജാ ഷെയ്ക്കിന്റെ വിസിറ്റിന് മുമ്പേ പത്രങ്ങളിൽ വന്നു… അവിടെ വന്നു… ഇവിടെ വന്നു…അപ്പോ പിന്നെ, ഇതിലെന്തുവാ പ്രോട്ടോക്കോൾ വയലേഷൻ…എന്താണ് റീ റൂട്ടിംഗ്… സാധാരണ ജനങ്ങളെ നിങ്ങൾ എന്താണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന്…പത്രക്കാരേയും മാധ്യമങ്ങളേയുമൊക്കെ ഇവരറിയിച്ചു…ദാറ്റസ് ക്ലിയർലി എവിഡന്റ്…കോൺസ്പിറസി അവിടെയാണ്…മാധ്യമങ്ങളെ അറിയിക്കുന്നു. എന്തുകൊണ്ട്് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സിനെ അറിയിച്ചില്ല?…എന്തുകൊണ്ട് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് നമുക്ക് ഇന്റിമേഷൻ തന്നില്ല? ദേ ഹാവ് ടു ഗിവൺ ആൻസർ…
മാധ്യമപ്രവർത്തരിലൊരാൾ: ഇതൊന്നും കേന്ദ്ര ഏജൻസികൾ അറിയില്ലേ?
സ്വപ്ന: ഐ ഡോൺട് നോ എബൗട്ട് കേന്ദ്ര ഏജൻസി…കേന്ദ്ര ഏജൻസികൾ എന്നൊക്കെ പറയുന്നത് ഞാൻ മനസ്സിലാക്കുന്നത് എന്നെ കേസിൽ അക്യൂസ് ചെയ്തപ്പോഴാണ്. പിന്നെ, യുഎഇ കോൺസുലേറ്റിന്റെ റെസ്‌പോൺസിബിലിറ്റി എന്താണ്…ആദ്യമായി, അവിടെ വന്ന് പ്രവർത്തിക്കുന്നു…ഷാർജാ ഷെയ്ക്ക് വരുന്നു. കോഴിക്കോട്ട് ഡിലിറ്റ് അവാർഡിന് വേണ്ടി വരുന്നു…ചീഫ് മിനിസ്റ്റർ എന്ന് പറയുന്ന ഹെഡ് ഓഫ് ദി സ്റ്റേറ്റ് റിക്വസ്റ്റിംഗ് അസ്… അത് നമ്മള് ഷാർജാ ഷെയ്ക്കിനെ പറഞ്ഞ് മനസ്സിലാക്കിച്ച് വീ ഹാവ് ടു റീറൂട്ട് ഇറ്റ് ടു ട്രിവാൻഡ്രം…ആസ് പെർ ദി റിക്വസ്റ്റ് ഓഫ് ദി ചീഫ് മിനിസ്റ്റർ വീ ഡെഫനിറ്റ്‌ലി ഗിവ് ദിസ് മെസ്സേജ്…വീ ഡുനോട്ട് ഹാവ് പ്രോട്ടോക്കോൾ…അവർക്ക്… ഐ ആം സോറി… യുഎഇയുടെ പ്രോട്ടോക്കോൾ ഈസ് ടോട്ടലി ഡിഫറന്റ് ഫ്രം ദാറ്റ് ഓഫ് ഇന്ത്യൻ പ്രോട്ടോക്കോൾ…ആൻഡ് യുഎഇ കോൺസുലേറ്റ് വിൽ ഒൺലി ഫോളോ യുഎഇ പ്രോട്ടോക്കോൾ…നോട്ട് ഇന്ത്യൻ പ്രോട്ടോക്കോൾ…
( ഈ പറയുന്നതൊക്കെ ആരോപണങ്ങൾ മാത്രല്ലേയെന്ന ഒരു മാധ്യമപ്രവർ്ത്തകന്റെ ചോദ്യം)
എനിക്ക് വലിയ മലയാളമറിയില്ല. എങ്കിലും ബട്ട്…ഐ വിൽ ജസ്റ്റ് ടെൽ യു സംതിംഗ്…ആരോപണം, ആരോപണം എന്ന് പറയുമ്പോ…ഇറ്റ് ബേസിക്കലി ഐ ആം സേയിംഗ് സംതിംഗ് … ഐ ആം മേക്കിംഗ് സം ഫാൾസ് കമൻഡ്‌സ്…ഇറ്റ്‌സ് നോട്ട് ഫാൾസ്…ഇറ്റ് ഈസ് എവിഡന്റ്…ദേർ ഈസ് എവിഡൻസ് ഹിയർ…ഇറ്റ്‌സ് നോട്ട് ആരോപണം. ഈഫ് ഇറ്റ്‌സ് ആരോപണം ലെറ്റ് ഹിം പ്രൂവ്… ലെറ്റ് ദി ഓണറബിൽ ചീഫ് മിനിസ്റ്റർ പ്രൂവ്…ആൻഡ് ഡോൺട് കം ടു ഗോൾഡ് സ്മഗ്‌ളിംഗ്. ഇറ്റ്‌സ് എ പാർട്ട് ഓഫ് ദി കേസ്…ഡോൺട് മിക്‌സ് ദി ടോപിക്‌സ്.. റൈറ്റ് നൗ ഐ ആം ടോക്കിംഗ് എബൗട്ട് ഷാർജ റൂളേഴ്‌സ് വിസിറ്റ് ആൻഡ് ഹൗ ദി ഓണറബിൾ ചീഫ് മിനിസ്റ്റർ മിസ് യൂസ്ഡ് ഹിസ് പവർ… വെന്റ് എഗേയ്ൻസ്റ്റ് ദി ഓത്ത് ഓഫ് ഓഫീസ്… ആൻഡ് യൂസ്ഡ് എ ബെൻഡ്… ദി എന്റയർ വിസിറ്റ് ഓഫ് ഷെയ്ക്ക് ഫോർ ഹിസ് ഡോട്ടർ ആൻഡ് ഫോർ ഹിസ് വൈഫ്…ദാറ്റ്‌സ് ഓൾ…
(വീണ്ടും പത്രലേഖകരുടെ ചോദ്യത്തിനുള്ള മറുപടി)
ദാറ്റ് ഐ ഡോൺട് നോ വെതർ ഇറ്റ്‌സ് സ്മഗ്ൾഡ് ഗോൾഡ്… ഐ ആം നോട്ട് ഇൻ ക്ലിഫ് ഹൗസ്.. ഐ ആം നോട്ട് സ്‌റ്റേയിംഗ് ഇൻ ക്ലിഫ് ഹൗസ്…ഐ വെന്റ് ദേയർ ടു ഡിസ്‌കസ് ദി മാറ്റർ… സോ ദേ ആസ്‌ക്ഡ് മി ഹൗ മച്ച് ഗോൾഡ് കാൻബി ഗിവ് ഏസ് ഗിഫ്റ്റ് ടു ദി പ്രിൻസസ്…ദാറ്റ്‌സ് വാട്ട് ഐ സെഡ്…ഐ ഹാവ് വെരി ക്ലിയർലി സെഡ്… കമലാ വിജയൻ ആൻഡ് നളിനി നെറ്റോ ആൻഡ് ദി ഓണറബിൾ ചീഫ് മിനിസ്റ്റർ വേർ ആസ്‌കിംഗ് മി ഹൗ മച്ച് ഗോൾഡ് കാൻബി ഗിവ് ദി പ്രിൻസസ് ഓഫ് ഷാർജ ടു ഗെറ്റ് ദെയർ ഓപ്പറേഷൻസ് സ്മൂത്ത്…