INDIA Main Banner TOP NEWS

കുഞ്ഞായിരിക്കുമ്പോൾ വീണതാണ്… കഴുത്ത് 90 ഡിഗ്രി ചരിഞ്ഞുപോയി;13 കൊല്ലത്തെ ദുരിതജീവിതത്തിനൊടുവിൽ രക്ഷകനായി ഇന്ത്യൻ ഡോക്ടർ

ന്യൂഡൽഹി: അപൂർവ രോഗാവസ്ഥയിൽ കഷ്ടതകൾ അനുഭവിച്ചിരുന്ന പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടിയെ ഇന്ത്യൻ ഡോക്ടർ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ട് വന്നു. 10 മാസം മാത്രം പ്രായമുള്ളപ്പോഴാണ് സഹോദരിയുടെ കൈകളിൽ നിന്ന് അബദ്ധത്തിൽ വീണതിനെ തുടർന്ന് അഫ്ഷീൻ ഗുൽ എന്ന പതിമൂന്നുകാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കഴുത്ത് 90 ഡിഗ്രി വളയുകയും ചെയ്തത്. പന്ത്രണ്ട് വർഷത്തോളം അവളുടെ ജീവിതം വീട്ടിൽ ഒതുങ്ങി. സെറിബ്രൽ പാൾസിയും ബാധിച്ച ഗുലിന് സ്‌കൂളിൽ പോകാനോ പുറത്ത് കളിക്കാനോ കഴിഞ്ഞിരുന്നില്ല. ഗുലിന്റെ മാതാപിതാക്കൾ അവളെ പല ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

Pic by caters News – (Pictured: Afsheen Kumbar) – A little girl is desperately waiting for a life-saving surgery after her head was left bent at a 90-degree angle. Afsheen Kumbar, 11, has been living in constant pain because of a muscular disorder that has bent her neck and her head hanging. She cannot keep her head upright and has to walk, eat and sleep with her head bent on her left side. The young girl from Mithi in Pakistans Sindh province needs help to eat and use the toilet. Her restricted life means she cannot go to school and has to rely on her widowed mother Jameelan, 52, and elder brother Mohammad Yaqoob Kumbar, 27. SEE CATERS COPY
Pic by caters News – (Pictured: Afsheen Kumbar with her family.) – A little girl is desperately waiting for a life-saving surgery after her head was left bent at a 90-degree angle. Afsheen Kumbar, 11, has been living in constant pain because of a muscular disorder that has bent her neck and her head hanging. She cannot keep her head upright and has to walk, eat and sleep with her head bent on her left side. The young girl from Mithi in Pakistans Sindh province needs help to eat and use the toilet. Her restricted life means she cannot go to school and has to rely on her widowed mother Jameelan, 52, and elder brother Mohammad Yaqoob Kumbar, 27. SEE CATERS COPY
Pic by caters News – (Pictured: Afsheen Kumbar) – A little girl is desperately waiting for a life-saving surgery after her head was left bent at a 90-degree angle. Afsheen Kumbar, 11, has been living in constant pain because of a muscular disorder that has bent her neck and her head hanging. She cannot keep her head upright and has to walk, eat and sleep with her head bent on her left side. The young girl from Mithi in Pakistans Sindh province needs help to eat and use the toilet. Her restricted life means she cannot go to school and has to rely on her widowed mother Jameelan, 52, and elder brother Mohammad Yaqoob Kumbar, 27. SEE CATERS COPY

ഗുലിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർത്താ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ പെൺകുട്ടി ലോകശ്രദ്ധ നേടി. കഴിഞ്ഞ വർഷമാണ് കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തി രാജഗോപാലൻ കൃഷ്ണൻ ഡോക്ടറുടെ കീഴിൽ അഫ്ഷീൻ ഗുലിന്റെ ചികിത്സ ആരംഭിച്ചത്.
നാല് മേജർ ശസ്ത്രക്രിയകളാണ് പെൺകുട്ടിക്ക് വേണ്ടിവന്നത്. ശസ്ത്രക്രിയ ഇല്ലായിരുന്നെങ്കിൽ ഗുലിന് അധികകാലം ആയുസുണ്ടാകില്ലായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി.

അവൾ അൽപ്പം ബലഹീനയാണ്. ഇപ്പോഴും സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. എന്നാൽ അത് കാലക്രമേണ മെച്ചപ്പെടുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രാജഗോപാലൻ കൃഷ്ണൻ ഡോക്ടറാണ് തന്റെ സഹോദരിയുടെ ജീവിതം രക്ഷിച്ചതെന്ന് അഫ്ഷീന്റെ സഹോദരൻ യാഖൂബ് കുംബാർ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *