ചെസ്സ് ഒളിമ്പ്യാഡിന് ആദരമായി വീഡിയോ ചിത്രവും ബാനറും

കോഴിക്കോട്: 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ വെച്ച് നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ആശംസ അർപ്പിച്ചുകൊണ്ട് ഒരു വീഡിയോ ചിത്രവും ബാനറും തയ്യാറാക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം സി വന്നിഷ്ഠും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും ചേർന്നാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ചെസ്സ് ഒളിമ്പ്യാഡിന് തങ്ങളുടെ പിന്തുണയും ആശംസയും അറിയിക്കുകയും ചെസ്സ് ഒളിമ്പ്യാഡിന്റെ സന്ദേശം പുതുതലമുറയിൽ എത്തിക്കുകയുമാണ് ഈ വീഡിയോ ചിത്രത്തിന്റേയും ബാനറിന്റേയും ഉദ്ദേശങ്ങൾ.
