കൈയിലെ ഫോൺ വലിച്ചെറിഞ്ഞ് ഓടിച്ചെന്ന് ആ യുവാവ് കൈകളുയർത്തി… അഞ്ചാം നിലയിൽനിന്ന് വീണ രണ്ടുവയസ്സുകാരിക്ക് രക്ഷകനായി

ബീജിങ്ങ്: ഫ്‌ളാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ രണ്ടുവയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. ചൈനയിലെ വിദേശകാര്യ മന്ത്രാലയം വക്താവും ഡിഡിജിയുമായ ലിജിയാൻ ഷാവോയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.. ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.
യുവതിക്ക് സമീപം നിന്ന് യുവാവ് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കുട്ടി വീഴുന്നത് കണ്ടത്. ഇതിനിടെ ഫോൺ വലിച്ചെറിഞ്ഞ് യുവാവ് കുട്ടിയെ കൈക്കുകള്ളിൽ സുരക്ഷിതമാക്കുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ അവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.