ഇന്ദുകലേ സഖീ ഇന്ദുകലേ

സതീഷ് കുമാർ വിശാഖപട്ടണം

മാനവരാശിയുടെ ശാസ്ത്രനേട്ടങ്ങളിൽ ഏറ്റവും മഹത്തായ കാൽവെയ്പാണ് 1969 ജൂലൈ 20 ന് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്. കോടിക്കണക്കിന് ഡോളർ ചെലവിട്ട് അമേരിക്കയുടെ നാസ നടത്തിയ ഈ ശാസ്ത്ര നേട്ടത്തിന്റെ അമ്പത്തിമൂന്നാം വാർഷികദിനമാണിന്ന്. നാസയുടെ ചന്ദ്രദൗത്യം കഴിഞ്ഞു മൂന്നു വർഷത്തിനു ശേഷമാണ് മലയാളത്തിൽ സുപ്രിയായുടെ ‘നഖങ്ങൾ ‘എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എ വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന വയലാർ രാമവർമ്മയും സംഗീതം ദേവരാജനുമായിരുന്നു.
മധുവും ജയഭാരതിയും പ്രണയജോഡിയായി പ്രത്യക്ഷപ്പെട്ട മ്യൂസിക്കൽ ഹിറ്റ് ചിത്രമാണ് നഖങ്ങൾ. ആകാശനീലിമയിൽ ജ്വലിച്ചുനിൽക്കുന്ന ചന്ദ്രനെ നോക്കി നായിക പാടുകയാണ്…..
‘ഗന്ധർവ്വനഗരങ്ങൾ അലങ്കരിക്കാൻ പോകും
ഇന്ദുകലേ സഖി ഇന്ദുകലേ
നിൻ തേരോടും വീഥിയിലുണ്ടൊരു
പർണ്ണകുടീരം ഏകാന്ത പർണ്ണകുടീരം……..’
പ്രപഞ്ച വിസ്മയമായ നമ്മുടെ ഭൂമിയെ അതിന്റെ പൂർണ സൗന്ദര്യത്തോടെ ഏകദേശം 22 മണിക്കൂർ നേരം കണ്ടാസ്വദിച്ച അമേരിക്കൻ ബഹിരാകാശയാത്രികനാണ് അടുത്തിടെ അന്തരിച്ച മൈക്കൽ കോളിൻസ്…

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ നാസയുടെ അപ്പോളോ 11 ദൗത്യത്തിന്റെ മാതൃപേടകമായ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു കോളിൻസ്. പക്ഷേ ലോകം ആഘോഷിച്ചത് ചന്ദ്രനിൽ ആദ്യം കാലുകുത്തിയ നീൽ ആംസ്‌ട്രോങ്ങിനെയും പിന്നാലെ ഇറങ്ങിയ എഡ്വിൻ ആൽഡ്‌റിനേയുമാണ്……..


ഇവർ ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ നേരം കമാൻഡ് മോഡ്യൂളിൽ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നുവത്രേ മൈക്കൽ കോളിൻസ്. ഈ 22 മണിക്കൂർ സമയവും ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട് ഭൂമിയുടെ സൗന്ദര്യം ഏകാന്തതയോടെ ഏറ്റവും വലിയ ദൂരത്തിൽ നിന്നുകൊണ്ട് മൈക്കിൾ കോളിംഗ് ആസ്വദിച്ചു. ചന്ദ്രനെക്കാൾ അവിസ്മരണീയം ഭൂമിയുടെ ചന്ദ്രനിൽനിന്നുള്ള ദൃശ്യമാണെന്ന് കോളിൻസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു…
മാനവരാശിയുടെ ശാസ്ത്രനേട്ടങ്ങളിൽ ഏറ്റവും മഹത്തായ കാൽവെയ്പാണ് 1969 ജൂലൈ 20 ന് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്. കോടിക്കണക്കിന് ഡോളർ ചെലവിട്ട് അമേരിക്കയുടെ നാസ നടത്തിയ ഈ ശാസ്ത്ര നേട്ടത്തിന്റെ അമ്പത്തിമൂന്നാം വാർഷികദിനമാണിന്ന്. ഭാവിയിൽ സൗരയൂഥങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ സർവ്വസാധാരണമാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോൾ അവകാശപ്പെടുന്നത്.ശരിയായിരിക്കാം…
പക്ഷേ നമ്മുടെ കവികളും കലാകാരന്മാരുമൊക്കെ ഭാവനയുടെ ചിറകിലേറി ചന്ദ്രനിലേക്ക് വിജയകരമായ യാത്ര നടത്തി തിരിച്ചു വന്നവരാന്നെന്ന സത്യം നാസയെപോലും ഞെട്ടിച്ചിരിക്കുമെന്നു തോന്നുന്നു..


നാസയുടെ ചന്ദ്രദൗത്യം കഴിഞ്ഞു മൂന്നു വർഷത്തിനു ശേഷമാണ് മലയാളത്തിൽ സുപ്രിയായുടെ ‘നഖങ്ങൾ ‘എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എ വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന വയലാർ രാമവർമ്മയും സംഗീതം ദേവരാജനുമായിരുന്നു.


മധുവും ജയഭാരതിയും പ്രണയജോഡിയായി പ്രത്യക്ഷപ്പെട്ട മ്യൂസിക്കൽ ഹിറ്റ് ചിത്രമാണ് നഖങ്ങൾ. ആകാശനീലിമയിൽ ജ്വലിച്ചുനിൽക്കുന്ന ചന്ദ്രനെ നോക്കി നായിക പാടുകയാണ്…..
‘ഗന്ധർവ്വനഗരങ്ങൾ അലങ്കരിക്കാൻ പോകും
ഇന്ദുകലേ സഖി ഇന്ദുകലേ
നിൻ തേരോടും വീഥിയിലുണ്ടൊരു
പർണ്ണകുടീരം ഏകാന്ത പർണ്ണകുടീരം……..’

പി. മാധുരി പാടിയ ഈ ഗാനം ചിത്രീകരിച്ചത് ക്യാമറ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന വിൻസെന്റ് എന്ന ക്യാമറാമാൻ കൂടിയായ സംവിധായകനാണ്.
പ്രണയബദ്ധരായ യുവമിഥുനങ്ങളുടെ മനസ്സ് ഒരു സ്വപ്‌നത്തിലൂടെ ചന്ദ്രനിലേക്ക് പോവുകയും അവിടെ ആ ചേതോഹരഗോളത്തിൽ തങ്ങളുടെ പ്രണയം പങ്കു വെയ്ക്കുകയും ചെയ്യുന്നു. മനോഹരമായ ഈ ഗാനം എല്ലാവരും കേട്ടിട്ടുണ്ടായിരിക്കുമെങ്കിലും അതിന്റെ ചിത്രീകരണ ഭംഗിയും ഭാവനാസങ്കല്പവും പലരും ശ്രദ്ധിച്ചിരിക്കാനിടയില്ല …


മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഈ അൻപത്തിമൂന്നാം വാർഷിക ദിനത്തിൽ ഭാവനാസമ്പന്നനായ വിൻസെന്റ് മാസ്റ്ററിന് പ്രണാമമർപ്പിച്ചു കൊണ്ട് നമുക്കീ ഗാനം ഒന്നുകൂടി കാണാം. ആസ്വദിക്കാം.
