സപ്ത ചിരഞ്ജീവി യാഗത്തിന്റെ വെബ്‌സെറ്റ് ഉൽഘാടനം ചെയ്തു

കോഴിക്കോട് : ഹനുമാൻ സേവ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വേങ്ങേരിയിൽ വെച്ച് ഈ വർഷം ഡിസംബർ 5 മുതൽ നടത്തുന്ന സപ്ത ചിരഞ്ജീവി യാഗത്തിന്റെ സ്വാഗത സംഘ കമ്മറ്റിയുടെ വെബ്‌സെറ്റ് ഉത്ഘാടനവും രാമായണ വിതരണവും ഹനുമാൻ ചാലീസ വിതരണവും കോഴിക്കോട് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എഎം ഭക്ത വത്സലൻ അധ്യക്ഷത വഹിച്ചു.




അമൃതാനന്ദമയീ ആശ്രമം മഠാധിപതി വിവേകാമൃതചൈതന്യ സ്വാമികൾ വെബ്‌സെറ്റ് ഉത്ഘാടനം ചെയ്തു. ആചര്യൻ മുരളീധര സ്വാമികൾ ഭദ്ര ദീപം തെളിയിച്ചു. യാഗാചാര്യൻ വ്യാസാനന്ദ ശിവയോഗി സ്വാമികൾ യാഗത്തെക്കുറിച്ച് വിശദീകരിച്ചു. പ്രദീഷ് കാപ്പൂക്കര രാമദാസ് വേങ്ങേരി, ജഗത് മയൻ ചന്ദ്രപുരി, വടകര വിജയൻ, സംഗീത് ചേവായൂർ, രാധാ വാസുദേവൻ, ദേവരാജൻ കാടാമ്പുഴ, ഷാജി ചേളന്നൂർ, ശിവദാസ് ധർമ്മടം, സുനിൽ കുമാർ മാമ്മിയിൽ, പുരുഷുമാസ്റ്റർ ടിഎം, സത്യജിത് പണിക്കർ എന്നിവർ സംസാരിച്ചു.