FILM BIRIYANI Main Banner SPECIAL STORY

നയൻതാര വിഗ്‌നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്‌ളിക്സ് പിന്മാറി

നയൻതാരയുടെയും വിഗ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ളിക്സ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. വിവാഹചിത്രങ്ങൾ വിഗ്‌നേഷ് ശിവൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പ്രേക്ഷകരുടെ പ്രിയ നടി നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനും ജൂൺ ഒൻപതിനാണ് വിവാഹിതരായത്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. ആരാധകർ ഇവരുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ളിക്സിനായിരുന്നു ഇവരുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്സ് അവകാശം സ്വന്തമാക്കിയത്.
വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും ചിത്രങ്ങൾ പങ്കുവയ്ക്കാൻ താമസിക്കുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തിയേക്കാമെന്ന നിഗമനത്തെ തുടർന്നാണ് വിഗ്‌നേഷ് ശിവൻ കഴിഞ്ഞ ദിവസം ചില ചിത്രങ്ങൾ പുറത്ത് വിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.


ഷാരൂഖ് ഖാൻ, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഗ്‌നേഷ് പുറത്തുവിട്ടത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ വീഡിയോ സംവിധാനം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *