ബിഗ് ബോസ് അവതാരകനാവാൻ
സൽമാൻ ഖാന് 1000 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയിൽ നിന്നും ആരംഭിച്ച ഷോ മലയാളമടക്കം പല ഭാഷകളിലുമെത്തി. ഹിന്ദിയിൽ ഇനി നടക്കാൻ പോവുന്നത് പതിനാറാമത്തെ സീസൺ ആണ്. മുൻസീസണുകളിലെപ്പോലെ ഇതിലും സൽമാൻ ഖാൻ തന്നെ അവതാരകനായിട്ടെത്തുമെന്നാണ് വിവരം. കഴിഞ്ഞ സീസണ് 350 കോടിയായിരുന്നു സൽമാൻ ഖാന്റെ പ്രതിഫലം. ഇത്തവണ 1000 കോടിയാണത്രെ താരം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിലും പ്രതിഫലത്തിൽ കാര്യമായ വർദ്ധനവ് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അങ്ങനൊരു നിർദ്ദേശം മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്. തുകയിൽ മാറ്റം വന്നില്ലെങ്കിൽ അവതാരകനായി സൽമാൻ ഉണ്ടാവില്ലെന്ന് കൂടി വ്യക്തമാക്കിയതായിട്ടാണ് സൂചന.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും ഔദ്യോഗികമായ സ്ഥീരികരണങ്ങൾ ഒന്നും വന്നിട്ടില്ല. വൈകാതെ അണിയറ പ്രവർത്തകർ തന്നെ വാർത്ത പുറത്ത് വിടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
മുൻപ് പല തവണയായി ബിഗ് ബോസ് ഷോ യിൽ നിന്നും സൽമാൻ പിന്മാറുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല താൻ ഷോ നിർത്തി പോവാൻ ആഗ്രഹിക്കുമ്പോഴൊക്കെ നിർമാതാക്കൾ തന്നെ അവതാരകനായി തുടരാൻ പ്രേരിപ്പിക്കാറുണ്ടെന്ന് ഒരു വാർത്തസമ്മേളനത്തിൽ സൽമാൻ പറയുകയും ചെയ്തിരുന്നു.
ബിഗ് ബോസ് ഹിന്ദി പതിനാറാം സീസണിൽ പതിനേഴ് മത്സരാർഥികൾ ഉണ്ടാവുമെന്നാണ് സൂചന
അർജുൻ ബിജ്‌ലാനി, ദിവ്യങ്ക ത്രിപാഠി, ശിവാംഗി ജോഷി, ടീന ദത്ത, ആരുഷി ദത്ത, പൂനം പാണ്ഡെ, ശിവം ശർമ, ജയ് ദുധാനെ, മുൻമുൻ ദത്ത, അസ്മ ഫലാഹ്, കാറ്റ് ക്രിസ്റ്റ്യൻ, ജന്നത്ത്, സുബൈർ, ഫൈസൽ ഷെയ്ഖ്, അൽമാസിഫർ, ബസീർ അലി, തുടങ്ങിയ താരങ്ങളെ ഷോ യിലേക്ക് വിളിക്കാൻ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. ആരൊക്കെയാണ് ഓഫർ സ്വീകരിച്ചതെന്ന് വ്യക്തമല്ല.