KERALA KOZHIKODE Main Banner SAMSKRITHY

ഗുരുപൂർണ്ണിമ ദിനത്തിൽ എം.എൻ.കാരശ്ശേരിയെ ബി.ജെ.പി. ആദരിച്ചു

കോഴിക്കോട്: ആശയ സമ്പുഷ്ടമായ ഒരു സായാഹ്നം. ഗുരു പൂർണ്ണിമാദിനത്തിൽ മുക്കത്ത് ‘അമ്പാടി’ വീട്ടിൽ എം.എൻ കാരശ്ശേരി മാസ്റ്ററെ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ച് ആദരിച്ചു.
വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി സാമൂഹ്യക, സാംസ്‌കാരിക, സാഹിത്യ, സംവാദ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹവുമായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആശയം പങ്കുവെച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി സുധീർ, കൾച്ചറൽ സെൽ കൺവീനർ സാബു കൊയ്യേരി, മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി.എസ്. മണ്ഡലം സെക്രട്ടറി രാജൻ കൗസ്തുഭം, കാരശ്ശേരി ഏരിയ പ്രസിഡണ്ട് ഷിംജി വാരിയംകണ്ടി എന്നിവരും സംബന്ധിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *