ഗുരുപൂർണ്ണിമ ദിനത്തിൽ സ്വാമി സത്യാനന്ദപുരിക്ക് ബിജെപിയുടെ ആദരം

കോഴിക്കോട്: ,ഗൂരു പൂർണ്ണിമ ദിനത്തിൽ ബി ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ശ്രീ ശാരദ അദ്വൈതാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരിയെ ബി.ജെ.പി. ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി പൊന്നാടയണിയിച്ച് ആദരിച്ചു
ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, മണ്ഡലം സെക്രട്ടറി. കെ.സുശാന്ത്, കമ്മിറ്റി അംഗം ആർ. അനിൽകുമാർ , തിരുത്തിയാട് ഏരിയ പ്രസിഡണ്ട് പി.ബാലരാമൻ, ജനറൽ സെക്രട്ടറി. കെ.ബസന്ത് , കെ. മോഹൻലാൽ എന്നിവർ സംബന്ധിച്ചു.