INDIA Main Banner TOP NEWS

വെള്ളിയാഴ്ച മുതൽ പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് ബൂസ്റ്റർ വാക്സിൻ സൗജന്യം

ന്യൂഡൽഹി: ജൂലായ് 15 മുതൽ 75 ദിവസത്തേയ്ക്ക് പ്രായപൂർത്തിയായ എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.


സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രചാരണപദ്ധതിയായ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്‌സിൻ വിതരണം നടത്തുന്നത്.
രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് 15,000 കടന്ന വേളയിലാണ് പുതിയ തീരുമാനം. 18- 59 വയസ് പ്രായമുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ, മുൻനിര പ്രവർത്തകർ എന്നിവരടങ്ങുന്ന 16 കോടി ജനസംഖ്യയിൽ 26 ശതമാനം ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവരുടെ പഠനങ്ങൾ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിടുമ്‌ബോൾ ശരീരത്തിൽ ആന്റിബോഡികളുടെ അളവ് കുറയുന്നു. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞയാഴ്ച രണ്ടാം ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള അകലം ഒൻപത് മാസത്തിൽ നിന്ന് ആറ് മാസമായി കേന്ദ്ര ആരോഗ്യവകുപ്പ് കുറച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *