യാത്രക്കാരുടെ അവകാശങ്ങൾ
റെയിൽവേ ഉറപ്പുവരുത്തണം

തീവണ്ടിയാത്രികരെ കൂടുതൽ ദുരിതത്തിലാക്കുന്ന ഉത്തരവുകൾ ഉപേക്ഷിക്കണമെന്നും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ.
വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ കോവിഡ് മുൻകാല നിരക്കിലേക്ക് ആക്കണം
കോഴിക്കോട്: കൂടുതൽ ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്നതും താരതമ്യേന നിരക്ക് കുറഞ്ഞ സ്ലീപ്പർ ക്ലാസ് റിസർവേഷൻ കോച്ച് എല്ലാ തീവണ്ടികളിലും ഏഴിൽ നിന്ന് രണ്ടാക്കി ചുരുക്കി. എസി ത്രീ ടയർ ആറിൽ നിന്ന് പത്തും, എസി ടു ടയർ രണ്ടിൽ നിന്ന് നാലും, ഫസ്റ്റ് ക്ലാസ് പുതുതായി ഒരു കോച്ചും ആയി പുനക്രമീകരിക്കാനും, നിലവിലുള്ള ജനറൽ കോച്ച് അഞ്ചിൽ നിന്ന് മൂന്നാക്കി ചുരുക്കാനുള്ള ഉത്തരവ് റെയിൽവേ ഉപേക്ഷിക്കണമെന്ന് കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവ. സി. ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ എം.പി അൻവർ, കൺവീനർമാരായ ജോയ് ജോസഫ് കെ, സൺഷൈൻ ഷൊർണൂർ എന്നിവർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ & സിഇഒ വിനയകുമാർ ത്രിപാതി, പാസഞ്ചർ അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസ്, മറ്റു ബന്ധപ്പെട്ടവരോടും നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
പ്രായമായവരും രോഗികളും എസി കോച്ചിലെ യാത്ര ഇഷ്ടപ്പെടുന്നവരല്ല. സ്ലീപ്പർ ക്ലാസിൽ അഞ്ചും, ജനറൽ കോച്ചിൽ രണ്ടും മൊത്തം 7 കോച്ചുകൾ കുറച്ചു എസി ആക്കുമ്പോൾ അധിക സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ ചില യാത്രക്കാർക്ക് അസ്വസ്ഥതതക്കും ഇടവരുത്തും.
ഇപ്പോൾ ഒരു തീവണ്ടിയിൽ 546 മുതൽ 780 വരെ ഉള്ള സ്ലീപ്പർ കോച്ചുകൾ പുതിയ പരിഷ്‌കാരത്തിൽ കേവലം 156 ആയി ചുരുങ്ങും. ഇതുമൂലം സാധാരണക്കാർക്ക് വിമാനയാത്ര പോലെ തീവണ്ടി യാത്രയും ചിലവേറിയതാകും. ഏതാനും മാസങ്ങൾക്കു മുമ്പാണ് പാസഞ്ചർ-ലോക്കൽ ട്രെയിനുകൾ എക്‌സ്പ്രസ്സുകളാക്കി മാറ്റി ഗണ്യമായി നിരക്ക് വർധിപ്പിച്ചത്. സീനിയർ സിറ്റിസൺ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കി. ഇത്തരം പ്രധാന പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ അത് ലോകസഭയിൽ ചർച്ച ചെയ്തുവേണം നടപ്പാക്കാൻ എന്ന് അവർ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ചെന്നൈയിൽ ഈ മാസം വിപുലമായ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.