സാഹിത്യകൃതികളുടെ അടിരേഖ ആധ്യാത്മികതയാണ്: യു.കെ. കുമാരൻ

കോഴിക്കോട്:സാഹിത്യകൃതികളുടെ അടിരേഖയാണ് ആധ്യാത്മികതയെന്നും അതിൽ നിന്നും ഊർജ്ജം പകർന്നതാണ് സകല കൃതികളുടെയും പ്രചോദനമെ്ന്നും പ്രമുഖ സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു.
തളി തയ്യിൽ പൂജാ സ്റ്റോറിൽ പത്താമത് ആധ്യാത്മിക പുസ്തകോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആശ്രമത്തിന്റെയും പ്രസാധകരുടെ പുസ്തകങ്ങളും ആധ്യത്മിക സാഹിത്യങ്ങളും പുസ്തകോൽസവത്തിൽ ലഭ്യമാണ്. കർക്കിടക മാസം പിറക്കുന്നത് വരെ പുസ്തകോൽസവം ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ രഘുവീർ, ബാലൻ ജ്യോതിഷി, സോമൻ എന്നിവർ പങ്കെടുത്തു.


