അവാർഡ് ദാനവുംഅനുമോദന സദസ്സും

ചെന്ത്രാപ്പിന്നി : മണപ്പുറം സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെന്ത്രാപ്പിന്നി ഗവ: എൽ.പി.സ്‌ക്കൂളിൽ വെച്ച് SSLC – + 2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
അനുമോദന യോഗം ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ബെന്നി ബെഹനാൻ അവാർഡ് വിതരണം നടത്തി.
സംഘം പ്രസിഡണ്ട് സജയ് വയനപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ഫുൾ A+ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK ചന്ദ്രബാബു ആദരിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ ഫൽഗുണൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജ ഷാനവാസ്, കെ.എസ് അനിൽകുമാർ ,ഷിനി സതീഷ്, സാജിദ പുതിയ വീട്ടിൽ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ വി.ഡി. സന്ദീപ്, കെ.കെ.രാജേന്ദ്രൻ, കെ.വി സുകുമാരൻ ,ലൈല മജീദ്, രഞ്ജില, പ്രവിത ഉണ്ണികൃഷ്ണൻ, സുരേഷ് കൊച്ചു വീട്ടിൽ, പി.പി. സെലീം, പി.എ. അനസ് , സി.ജെ ജോഷി. തുടങ്ങിയവർ സംബന്ധിച്ചു.
സംഘം ഡയറക്ടർ എം.യു. ഉമറുൽ ഫാറൂക്ക് സ്വാഗതവും സംഘം സെക്രട്ടറി ലിജി സുജിത്ത് നന്ദിയും പറഞ്ഞു.