ഞങ്ങളും കൃഷിയിലേക്ക്, ജില്ലാതല ഉദ്ഘാടത്തോടനുബന്ധിച്ച് കോതമംഗലത്തും കൃഷിയൊരുക്കം

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാതല ഉത്ഘാടനത്തിന്റെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിഉൾപ്പെടെ പതിനൊന്നുകൃഷിഭവൻപരിധിയിലും കൃഷി ആരംഭിച്ചു.
കോതമംഗലം മുനിസിപ്പാലിറ്റിയിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.ബോബി.പി.കുര്യാക്കോസ്,പുതീയ്ക്കൽ,വെണ്ടുവഴി എന്ന കർഷകന്റെ 4 ഏക്കർ സ്ഥലത്ത് പച്ചക്കറി, ഇഞ്ചി,മഞ്ഞൾഎന്നിവയാണ്കൃഷിയാരംഭിച്ചത്.
കോതമംഗലംനഗരസഭ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷയായി.
പോത്താനിക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ഒന്നേകാൽ ഏക്കറിൽ ആവണി ജെ.എൽ.ജി ഗ്രുപ്പ് നടത്തിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.ജോസഫ് ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജോസ് വർഗ്ഗീസ് മേലേത്ത് അദ്ധ്യക്ഷത പല്ലാരിമംഗലം കൃഷിഭവനിൽ മൈത്രി വെജിറ്റബിൾ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അമ്പത് സെന്റ് സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷി സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് മൈതീൻ ഉത്ഘാടനം ചെയ്തു. സി.എഡി.എസ് ചെയർപെഴ്‌സൺ ഷെറീഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു.
കവളങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് ധ്വനി ജെ.എൽ.ജി ഗ്രൂപ്പ് ആരംഭിച്ച പച്ചക്കറി കൃഷി പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.
പൈങ്ങോട്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് സമൃദ്ധി വെജിറ്റബിൾ ക്ലസ്റ്റർ നടത്തിയ പച്ചക്കറി കൃഷിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉത്ഘാടനം ചെയ്തു.
പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ പുന്നക്കൽ എൽദോസ് എന്ന കർഷകന്റെ സ്ഥലത്ത് നടത്തിയ ഒരേക്കർ പച്ചക്കറി കൃഷിയുടെ ഉത്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ചു.
കോട്ടപ്പടി കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിതം ഗ്രൂപ്പ് അമ്പത് സെന്റ് സ്ഥലത്ത് ആരംഭിച്ച ഏത്തവാഴകൃഷിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി.ഗോപി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു
നെല്ലിക്കുഴി കൃഷിഭവന്റെ പരിധിയിൽ അമ്പത് സെന്റ് സ്ഥലത്ത് ഐശ്വര്യ ജെ.എൽ.ജി ഗ്രൂപ്പ് അമ്പത് സെന്റ് സ്ഥലത്ത് ആരംഭിച്ച മധുരക്കിഴങ്ങ്, പച്ചക്കറി കൃഷിയുടെ ഉത്ഘാടനം വാർഡ് മെമ്പർ കെ.കെ നാസർ ഉത്ഘാടനം ചെയ്തു.മുൻ പഞ്ചായത്തംഗം താഹിറ സുധീർ അദ്ധ്യക്ഷത വഹിച്ചു.
കീരംപാറ കൃഷിഭവൻ അങ്കണത്തിൽ ഇരുപത്തിയഞ്ച് സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ചാക്കോ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ ജോർജ് അദ്ധ്യക്ഷത വഹിച്ചു
കുട്ടമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ ബിന്ദു ഫ്രാൻസിസ് എന്ന കർഷകയുടെ അമ്പത് സെന്റ് സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യൻ ഉത്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ ആൻറണി അറക്കലിന്റെ അദ്ധ്യക്ഷത വഹിച്ചു.വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സാജു മാത്യു എന്ന കർഷകന്റെ ഒന്നര ഏക്കർ സ്ഥലത്ത് ആരംഭിച്ച കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറി കൃഷിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ ഉതഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ബിന്ദു ശശി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാതല ഉദ്ഘാടന പരിപാടിയുടെ പ്രചാരണാർത്ഥം പതിനൊന്നു കൃഷിഭവൻ പരിധിയിലുമായി ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം എന്ന പേരിൽ നടത്തിയ ഈ കാമ്പയിൻ പ്രകാരം പന്ത്രണ്ട് ഏക്കറിൽ കൃഷി ആരംഭിച്ചതായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു.