പിണറായിയുടെ കാശും വാങ്ങി കാണിക്കുന്ന മര്യാദ കേടിന് ദൈവം തമ്പുരാൻ ക്ഷമിക്കട്ടെ: പി.സി ജോർജ്

തിരുവനന്തപുരം: പരാതിക്കാരിയെ പീഡിപ്പിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മുൻ എം.എൽ.എ പി.സി ജോർജ്.
‘ഒരു സ്ത്രീയെയും പീഡിപ്പിച്ചിട്ടില്ല. അവരെ പീഡിപ്പിച്ചവരെല്ലാം റോഡിലൂടെ വിലസി നടക്കുന്നു.അവരോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരൻ പി.സി ജോർജാണെന്ന് അവർതന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നു ഞാൻ പീഡിപ്പിച്ചെന്ന്. ഞാനൊരു പൊതുപ്രവർത്തകനാണ്. മോളേ… ചക്കരേ എന്നല്ലാതെ ഒന്നും വിളിക്കാറില്ല… എല്ലാവരോടും ബഹുമാനം കാണിക്കുന്ന വ്യക്തിയാണ് ഞാൻ. പിണറായിയുടെ കാശും വാങ്ങി കാണിക്കുന്ന ഈ മര്യാദ കേടിനോട് ദൈവം തമ്പുരാൻ അവരോട് ക്ഷമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’-പി.സി ജോർജ് പറഞ്ഞു.
പി.സി സോളാർ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി.സി ജോർജിനെതിരെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നു പി.സി ജോർജിന്റെ അഭിഭാഷകൻ അറിയിച്ചു.