അയ്യപ്പ സേവാ സമാജം ഓഫീസ് ഉദ്ഘാടനം

കോഴിക്കോട്: ശബരിമല അയ്യപ്പസേവാസമാജം ഒരു സാധാരണ അയ്യപ്പഭക്ത സംഘടനയല്ലെന്നും സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കാൻ സാധിക്കുകയും സാമൂഹ്യ സമരസതയുടെ സന്ദേശമുൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യേണ്ട പ്രസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ അയ്യപ്പ ഭക്തസമൂഹത്തെ സമാജ പരിവർത്തനത്തിന്റെ ചാലക ശക്തിയായി മാറ്റേണ്ട വലിയ ഒരു ദൗത്യമാണ് അയ്യപ്പ സേവാ സമാജം ഏറ്റെടുത്തിരിക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരത കാര്യകാരി അംഗം എസ്.സേതുമാധവൻ പറഞ്ഞു.
വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് ഡോ.ഒ.വാസവൻ അധ്യക്ഷത വഹിച്ചു.
അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റിയും ആർ എസ് എസ് സീനിയർ പ്രചാരകനുമായ വി കെ വിശ്വനാഥൻ അനുഗ്രഹ പ്രഭാഷണവും അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ മുഖ്യപ്രഭാഷണവും നടത്തി.സംസ്ഥാന സംഘടനാ സെക്രട്ടറി ടി വി ശ്രീധരൻ, ജില്ലാ രക്ഷാധികാരി സി.ശ്രീധരൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കേശവപുരി ജില്ലാ സെക്രട്ടറി വെള്ളക്കാട്ട് ജയദേവൻ ജില്ലാ ഭാരവാഹികളായ ശശി ചെറുകാട്, കെ.മനോജ് കുമാർ, രൺദീപ്‌മൊകവൂർ ,പത്മനാഭൻ മാങ്കാവ് എന്നിവർ പ്രസംഗിച്ചു.



