INDIA Main Banner TOP NEWS

കനയ്യലാലിനെ കഴുത്തറുത്തുകൊന്നവർക്ക്
ബിജെപി ബന്ധമെന്ന് വ്യാജ വാർത്ത:
മലയാളി പത്രങ്ങൾ ഇന്ത്യാ ടുഡേ വാർത്ത വളച്ചൊടിച്ചതോ അതോ ഇംഗ്ലീഷ് വായിച്ച് മനസ്സിലാകാത്തതോ?

കനയ്യലാലിനെ കൊന്നവർ ബിജെപിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചെന്നാണ് ഇന്ത്യാ ടു ഡേ വാർത്ത

ന്യൂഡൽഹി: പ്രവാചകനിന്ദ ആരോപിച്ച് രാജസ്ഥാനിൽ തയ്യൽകടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ചില മലയാള മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ട് വ്യാജം. ഇന്ത്യാ ടുഡേ റിപ്പോർട്ടിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരത്തിൽ പ്രചരണം.
പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലിൽ ചേരാൻ ശ്രമിച്ചിരുന്നതായാണ് ഇന്ത്യാ ടുഡേയുടെ സ്‌പെഷ്യൽ റിപ്പോർട്ട്.

ആ റിപ്പോർട്ടിന്റെ പൂർണരൂപം താഴെ കൊടുക്കുന്നത്:

Udaipur assailants may have plotted to infiltrate Rajasthan BJP | Exclusive
India Today’s deep dive into the Udaipur assailants’ past suggests they could have plotted to sneak into the BJP’s Rajasthan unit for at least three years.
Arvind Ojha Md Hizbullah
Udaipur
July 1, 2022

After Riyaz Attari and Mohammad Ghaus, the main accused in the murder case of tailor Kanhaiya Lal, were taken into custody, more details have emerged that the duo might have had tried to infiltrate the BJP in the past, much before they carried out the murder in Udaipur.
Both the accused filmed themselves brandishing a meat cleaverand calling the human slaughter they committed an act of retribution against insulting the Prophet. But there could be more to the Udaipur killing than meets the eye.
India Today’s deep dive into the assailants’ past suggests they could have plotted to sneak into the BJP’s Rajasthan unit for at least three years.
Images accessed by India Today’s investigative reporters show a member of the BJP’s Minority Morcha in Rajasthan, Irshad Chainwala, welcoming him after his return from pilgrimage in Saudi Arabia in 2019.
Chainwala’s own association with the local BJP unit dates back to more than a decade. When India Today probed him, he admitted Riyaz used to attend BJP events in Udaipur.
Chainwala recalled that the man, however, would mince no words in attacking the BJP’s political ideology in private conversations.
‘Yes, it’s mine,’ the BJP leader said when shown the photo. ‘I garlanded him because he had come back from Umra.’
‘Did he attend BJP events?’ the reporter asked.
‘He did. Somebody would accompany him. He attended many events of Gulab Ji (BJP leader Gulab Chand Kataria),’ Chainwala replied.
Riyaz would often show up at those events uninvited.
‘He would come on his own. He said he wanted to work with the party,’ Chainwala recounted.
But privately, Riyaz was a harsh critic of the BJP.
According to Chainwala, he would oppose the party bitterly in private conversations with friends.
Riyaz Attari got into BJP events through a man called Mohammad Tahir, whom Chainwala described as a party worker.
‘Tahir Bhai is our worker,’ Chainwala said. ‘Tahir Bhai was close to Riyaz.’
Both Tahir and Riyaz could be seen pictured in photos together.
But when India Today’s investigative team reached Savina, Tahir was nowhere to be found.
Neighbours said he had vacated his rented house there.
Tahir’s mobile phone was also switched off.
Meanwhile, the motor-bike the two killers used on the day of the fatal attack on the Udaipur tailor, Kanhaiyalal Teli, held alarming clues about their radical impulse.
Its number plate, RJ 27 AS 2611, has been found to have been customised to the biggest terror attack on Mumbai.
The siege of India’s financial capital on November 26, 2008 came to be known as 26/11.
The bike bearing the sinister 2611 license plate was registered in Riyaz’s name and bought in 2013.
Investigators suspect he treasured the number as a trophy for almost nine years before executing a Talbian-style killing in Udaipur.

കഴിഞ്ഞ മൂന്ന് വർഷമായി കൊലയാളികൾ ഇരുവരും രാജസ്ഥാൻ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്.
പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻവാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിൻവാല. ഉദയ്പൂരിലെ ബിജെപി പരിപാടികൾക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിൻവാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതെല്ലാം ബിജെപിയിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ഒരിക്കലും അത് വിജയിച്ചില്ല. ഇതാണ് വാസ്തവം.

പക്ഷേ, ചില മലയാള പത്രങ്ങളും ഓൺലൈൻ പോർട്ടലുകളും ‘ബിജെപിയിൽ നുഴഞ്ഞു കയറാൻ കൊലയാളികൾ ശ്രമിച്ചു’ എന്നതിന് പകരം ‘ഉദയ്പൂർ കൊലപാതകം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്; ചിത്രം പുറത്ത്’ ഇത്തരത്തിലേക്ക് മാറ്റി. ഇതോടെ സംഘപരിവാർ വിരുദ്ധർ ഈ വാർത്തകളെ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യാ ടുഡേ റിപ്പോർട്ടിന്റെ അന്തസത്ത അതല്ലെന്നതാണ് വസ്തുത. ബിജെപി നേതാവായ ഇർഷാദ് ചെയിൻവാലയും അടക്കം അഭിമുഖം നടത്തിയാണ് വസ്തുത ഇന്ത്യാ ടുഡേ നൽകിയിട്ടുള്ളത്. അതിൽ ഒരിടത്തും കൊലയാളികൾ ബിജെപിക്കാരാണെന്ന് പറയുന്നില്ല.

‘ചിത്രത്തിൽ ഉള്ളത് ഞാൻ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബിജെപി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലർകൂടി എത്താറുണ്ട്. ബിജെപി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളിൽ ക്ഷണിക്കാതെ വരുമായിരുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ബിജെപിയെ ശക്തമായി എതിർക്കുമായിരുന്നു.’ -ഇതാണ് ഇന്ത്യാ ടുഡേയോടുള്ള ഇർഷാദ് ചെയിൻവാലയുടെ പ്രതികരണം.

ബിജെപി പ്രവർത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇർഷാദ് ചെയിൻവാല പറഞ്ഞ മുഹമ്മദ് താഹിർ മുഖേനയാണ് റിയാസ് അത്താരി പാർട്ടി പരിപാടികൾക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചെയിൻവാല പറഞ്ഞു. അതേസമയം ഇന്ത്യാ ടുഡേ വാർത്താ സംഘം താഹിറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ബിജെപിയിൽ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്ന വസ്തുത കൂടിയാണ് ഇന്ത്യാ ടുഡേ ഇതിലൂടെ പുറത്തു കൊണ്ടു വരുന്നതെന്നതാണ് വസ്തുത.

Related Posts

Leave a Reply

Your email address will not be published. Required fields are marked *