വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ സന്ദേശം

കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തൊടെയും ജെ.ആർ.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കേഡറ്റുകൾ, സ്‌കൂൾ ബസ് ജീവനക്കാർ എന്നിവർക്കായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ടറിന്റെ സഹായത്തോടെ ഉദാഹരണ സഹിതമാണ് ക്ലാസ് നൽകിയത്.
പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രിൻസിപ്പൾ, അലി കടവണ്ടി, അധ്യാപകരായ പി ഷമീർ, കെ ജൗഹർ, എൻ കെ ഫൈസൽ, പി.എസ്.അശ്വതി, ഇ ഷുക്കൂർ എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ സന്തോഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.
