FILM BIRIYANI KERALA SPECIAL STORY

ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആൻഡ് ജില്ലിനെ വിമർശിച്ച് സംവിധായിക കുഞ്ഞില മാസിലാമണി

കോഴിക്കോട്: സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങി മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ‘ജാക്ക് ആൻഡ് ജിൽ’ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ചിത്രം മുഴുവൻ ഇരുന്ന് താൻ കണ്ടു എന്നും അതിനു ഒരു പ്രത്യേക കഴിവ് വേണം എന്നുമാണ് കുഞ്ഞിലയുടെ പ്രതികരണം.
സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ മടല് വെട്ടി അടിക്കണം എന്നും മനുഷ്യരെ വിഡ്ഢികളാക്കുകയാണോ എന്നും കുഞ്ഞില വിമർശിച്ചു. സിനിമ ചെയ്യാൻ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാൾ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോൾ, എല്ലാ പ്രിവിലേജും ഉള്ള ആളുകൾ ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതിൽപ്പരം അശ്ലീലമില്ല എന്നും കുഞ്ഞില കുറിച്ചു.


കുഞ്ഞില മാസിലാമണിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഞാൻ ജാക്ക് ആന്റ് ജിൽ സിനിമ മുഴുവൻ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാൻ തീരുമാനിച്ച് അതിന് പൈസ ഇറക്കാൻ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്‌സ്, കണക്ഷൻസ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാൻ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാൻ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാൻ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആൾക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂർത്ത് ചെയ്യാൻ എങ്ങനെ ധൈര്യം വരുന്നു?
കുട്ടികൾ പട്ടിണി കിടന്ന് മരിക്കുമ്‌ബോ ഭക്ഷണം വേസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാൽ സിനിമ ചെയ്യാൻ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാൾ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോൾ, എല്ലാ പ്രിവിലേജും ഉള്ള ആളുകൾ ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതിൽപ്പരം അശ്ലീലമില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *