അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്, അപകടത്തിന് പിന്നിൽ ദുരൂഹതകൾ

മലപ്പുറം: ബി ജെ പി നേതാവും സോഷ്യൽ മീഡിയയിലെ സജീവസാന്നിദ്ധ്യവുമായ അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മിത്സരിച്ച വ്യക്തിയാണ് ശങ്കു. അക്രമണത്തിന് പിന്നിലെ വസ്തുതകൾ പുറത്ത് വന്നിട്ടില്ല. നിരവധി രാഷ്ട്രീയ എതിരാളികളുള്ള ശങ്കു ടി ദാസിന് എതിരെയുണ്ടായ അപകടം ദുരൂഹതകൾ ഉയർത്തുന്നു. ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരിൽ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
ശങ്കുവിന്റെജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് പവാര്യർ ചുമതലപ്പെടുത്തിയിരുന്നത്. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ് എന്ന ബിജെപിയുടെ ഈ പുതിയ മുഖം. നിരവധി രാഷ്ട്രീയ ശത്രുക്കൾ ശങ്കുവിനുണ്ടെന്നാണ് വസ്തുത.