ENTE KOOTTUKAARI FILM BIRIYANI Main Banner TOP NEWS

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ.
മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ.


നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ കുട്ടികളാണ് സത്കാരത്തിൽ പങ്കെടുക്കുന്നത്.
കർണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളിൽ ഉൾപ്പെടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മഞ്ജരി 2005-ലാണ് പിന്നണി ഗായക രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ‘ഒരു ചിരി കണ്ടാൽ’ എന്ന ആദ്യ ഗാനം തന്നെ മഞ്ജരിയെ ശ്രദ്ധേയയാക്കിയിരുന്നു. മകൾക്ക് എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിന് സംസ്ഥാന അവാർഡും 2005-ൽ തന്നെ മഞ്ജരി സ്വന്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *