നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതിന് വളഞ്ഞിട്ട് മർദ്ദിച്ച് ആൾക്കൂട്ടം

ന്യൂഡൽഹി: നദിയിൽ ഭാര്യയോടൊന്നിച്ച് കുളിക്കുന്നതിനിടെ അവളെ ചേർത്തുപിടിച്ച് ചുംബിച്ചതിന് ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ മുഖത്തും പിൻഭാഗത്തും അടിക്കുകയായിരുന്നു. തടയാൻ ഭാര്യ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉത്തർ പ്രദേശിലെ അയോധ്യയിൽ സരയൂ നദിയിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. സമീപത്ത് കുളിച്ചുകൊണ്ടിരുന്നവരാണ് മർദ്ദിച്ചത്. . തന്റെ ഭാര്യയാണെന്ന് യുവാവ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എല്ലാവരും ചേർന്ന് പൊതിരെ അടിക്കുകയായിരുന്നു. കരയിൽ കയറിയ ശേഷവും യുവാവിനെ മർദ്ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദേശിച്ചുവെന്നും പോലീസ് വ്യക്തമാക്കി.