KERALA Main Banner TOP NEWS

പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്ന;
മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്;
സിബിഐ അന്വേഷണം വേണം

തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു.
കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആർഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്‌ന കത്തിൽ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്നയുടെ വാദം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *