സുരേഷ് ഗോപി ബിജെപി വിടുകയാണോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇതാ

ന്യൂഡൽഹി: രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപി ബി ജെ പി വിടുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്താണിതിന്റെ സ്ത്യാവസ്ഥ? ഇതാ, സുരേഷ് ഗോപി ത്‌ന്നെ പറയുന്നു.
പാർട്ടി വിട്ട് താൻ എങ്ങോട്ടുമില്ല. ഇത്തരം വാർത്തകൾ ഉണ്ടാക്കിയവരോട് തന്നെ അത് എന്തിനുവേണ്ടിയായിരുന്നെന്ന് ചോദിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ പി നദ്ദയ്ക്കും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സുരേഷ് ഗോപി ഇപ്പോൾ ഡൽഹിയിലാണുള്ളത്. രാജ്യസഭാംഗത്വം അവസാനിച്ചതിനാൽ ഉടൻ രാജ്യതലസ്ഥാനത്തുനിന്ന് താമസം മാറും.