KERALA Main Banner TOP NEWS

പ്ലസ് ടു പരീക്ഷയിൽ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതൽ

തിരുവന്തപുരം: സംസ്ഥാനത്തെ ഹയർസെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാർക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജൂലൈ 25 മുതൽ സേ പരീക്ഷകൾ നടക്കും.
3,61,091 പേർ പരീക്ഷയെഴുതിയതിൽ വിജയിച്ചത് 3,02, 865 പേരാണ്. സർക്കാർ സ്്കൂലിൽ 81. 72 ശതമാനമാണ് വിജയം. എയിഡഡ് സ്‌കൂളിൽ 86.02 ശതമാനവും അൺ എയിഡഡിൽ 81.12 ശതമാനവുമാണ് വിജയം.
വിജയശതമാനത്തിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ്. 87. 79 ശതമാനമാണ് വിജയം. വയനാട്ടിലാണ് ഏറ്റവും കുറവ്. 75.07 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ 86.14 ശതമാനവും ഹുമാനിറ്റീസിൽ 76.65 ശതമാനവും കോമേഴ്സിൽ 85. 69 ശതമാനവുമാണ് വിജയം.
നൂറുമേനി വിജയം നേടിയത് 78 സ്്കൂളുകളാണ്. 28,480 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ല്സ് നേടി. എ പ്ലസ് നേടിവരിൽ ഏറ്റവും മുന്നിൽ മലപ്പുറം ജില്ലയാണ്.
പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.
ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *