യാത്രാ ദുരിതം തീർക്കാൻ ചെറുവാപറമ്പ് കൂട്ടായ്മ

കടിയങ്ങാട് : കൂത്താളി – ചങ്ങരോത്ത് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കല്ലൂർ പാമ്പൻ കുനി – കെ കെ മുക്ക് റോഡിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ ടാക്‌സി സർവീസുകാർക്കും ദുരിതകര മായിരുന്നു.

ഈ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തുമെന്ന പ്രതിക്ഷയിലാണ് പ്രദേശവാസികൾ.
പ്രദേശത്തെ ചെറുവാപറമ്പ് കൂട്ടായ്മ ‘യുടെ നേതൃത്വത്തിൽ ചെളി നിറഞ്ഞ ഭാഗങ്ങളിൽ കോൺക്രീറ്റ് വെയ്സ്റ്റ് നിരത്തി ഗതാഗത യോഗ്യമാക്കി. ശ്രീജിത്ത് സി.പി., സുധീഷ് കെ വി,ലിബീഷ് സി വി,രഞ്ജിത്ത് സി.പി, സി.കെ ദാമോധരൻ, വിനോദൻ സിഎം ,ബബിത്ത് ഡി , രഖിൽ സി , ബബീഷ് സി കെ , സി രാജൻ, ജയേഷ് ടി കെ ,സജീഷ് സി വി , അഭിജിത്ത് സി.പി ,ലിനീഷ് കെഎം,മറ്റും സന്നദ്ധ സേവന പ്രവർത്തിയിൽ നേതൃത്വം നൽകി.
ചളിയും വെള്ളക്കെട്ടും നിറഞ്ഞ ഈ പ്രദേശത്തെ റോഡ്‌ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചത് കരിങ്കൽ ഭിത്തി നിർമ്മിച്ച് റോഡ് ഉയർത്തി വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ആദ്യപടി എന്ന നിലയിൽ പ്രവർത്തി നടന്നിരുന്നു.