മാധ്യമം ഹെൽത്ത് കെയർ മുൻ മാനേജർ എ.ഇ. നസീർ നിര്യാതനായി

കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂനിറ്റ് മുൻ റസിഡന്റ് മാനേജർ ഈസ്റ്റ് വെള്ളിമാടുകുന്ന് വടക്കേത്തൊടിയിൽ എ.ഇ നസീർ (61) നിര്യാതനായി. മാധ്യമം ഹെൽത്ത് കെയർ മാനേജർ, അക്കൗണ്ട്‌സ് ഓഫിസർ ചുമതലകൾ വഹിച്ചിരുന്നു.
പിതാവ്: പരേതനായ ഇബ്രാഹിംകുഞ്ഞ്. മാതാവ്: പരേതയായ സുഹറാബീവി. ഭാര്യ: ഷമീന. മക്കൾ: അലി മുഹിബ്, മുമിന, അലി മുഫീദ്. മരുമകൻ: ഹാബീൽ സിദ്ദിഖ് (ഇലക്ട്രിക്കൽ എൻജിനീയർ).
സഹോദരങ്ങൾ: എ.ഇ. ബഷീർ (റിട്ട. ഡി.ടി.പി സൂപ്പർവൈസർ, മാധ്യമം, തിരുവനന്തപുരം).