മഹായാഗത്തിന്റെ സ്വാഗതസംഘ രൂപീകരണവും
പഠനോപകരണ വിതരണവും

കോഴിക്കോട്: ഈ വരുന്ന ഡിസംബറിൽ കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ച ചിരഞ്ജീവി യാഗം സ്വാഗതസംഘ രൂപീകരണവും നിർധനരായ കുട്ടികൾക്ക് പാഠപുസ്തക, പഠനോപകരണ വിതരണവും നടത്തി. പാലക്കാട് ചിറ്റൂർ വ്യാസ പരമാത്മാ മഠം മഠാധിപതി വ്യാസാനന്ദ ശിവ സ്വാമികൾ ഭദ്രദീപം തെളിയിച്ചു.
രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഹനുമാൻ സേവാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ എം ഭക്ത വത്സലൻ ഉദ്ഘാടനം ചെയ്തു. ലോക നന്മയ്ക്ക് വേണ്ടി നടത്തുന്ന മഹായാഗത്തിൽ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ദീർഘകാലം ഹിന്ദു സമാജത്തിന്റെ ഉന്നമനത്തിന് വേണ്ടി വേണ്ടി പ്രവർത്തിച്ച കെ.പി കൃഷ്ണൻ കൊടക്കാടിനെ ചടങ്ങിൽ വച്ച് പൊന്നാടയണിയിച്ച് പുരസ്‌കാരം നൽകി ആദരിച്ചു. നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വിശ്വ വിഷ്ണു പ്രതിഷ്ഠാൻ പ്രസിഡൻറ് ഹരിഹരൻ മാസ്റ്റർ, നിലമ്പൂർ ഗുരു ആശ്രമം കൃഷ്ണദാസ് സ്വാമി, കോഴിശ്ശേരി മണി, ഭാർഗവ കളരി സംഘം രാജേഷ് ഗുരുക്കൾ, പ്രദീപ് കാപ്പുക്കര, പീടികക്കണ്ടി മുരളി എന്നിവർ സംസാരിച്ചു. സംഗീത് ചേവായൂർ സ്വാഗതവും ശശികല കോഴിശ്ശേരി നന്ദിയും പറഞ്ഞു.