THIRUVANANTHAPURAM

കണ്ടല സർവ്വീസ് സഹ. ബാങ്കിനെതിരായ
ആരോപണങ്ങൾ വസ്തുതാവിരുദ്ധം

തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെതിരെ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ
വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 35 വർഷങ്ങളായി കണ്ടല ബാങ്കിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു വരുന്ന എൻ.ഭാസുരാംഗനെ മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായി സർക്കാർ നോമിനേറ്റ് ചെയ്തതിനു ശേഷമാണ് രാഷ്ട്രീയ
വിരോധത്തിന്റെ പേരിൽ ബാങ്കിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങിയത്.

കണ്ടല ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗൻ


കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പും പണാപഹരണവും കൂട്ടിച്ചേർത്താണ്‌രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയ വഴി ബാങ്കിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തിയത്. ഇതിനെ തുടർന്ന് സഹകരണഡിപ്പാർട്ട്‌മെന്റ് ബാങ്കിൽ 65-ാം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് മാസക്കാലം തലനാരിഴകീറി പരിശോധന നടത്തി ഒരു രൂപയുടെ പണാപഹരണമോവായ്പ തട്ടിപ്പോ നടത്തിയിട്ടില്ലായെന്ന് ഉറപ്പുവരുത്തി. അനുമതിയില്ലാതെ ചില കാര്യങ്ങൾ ചെയ്തു എന്നതാണ് അന്വേഷണറിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ.
അനുമതിയില്ലാതെ നിയമനംനടത്തിയെന്നതാണ് ഒരു ആരോപണം. ഇത് അടിസ്ഥാനരഹിതമാണ്. 33 തസ്തികകൾക്ക് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയെങ്കിലും 30 ജീവനക്കാരാണ് നിലവിലുള്ളത്. ആഡിറ്റ്‌റിപ്പോർട്ട് പ്രകാരം ബാങ്ക് നഷ്ടത്തിലാണ്. കുടിശ്ശികയ്ക്ക്കരുതൽ അമിതമായി വയ്ച്ചതിനാലാണ് ആഡിറ്റിൽ നഷ്ടംകൂടിയത്. ഇക്കാര്യം സൂചിപ്പിച്ച് സംസ്ഥാനത്തെ 750 ൽ അധികംപ്രാഥമിക സംഘങ്ങൾ നഷ്ടത്തിലേയ്ക്ക് എന്ന തരത്തിൽ ഈയിടെവാർത്ത വന്നിരുന്നു. ബാങ്ക് ക്ലാസ്സ് 1 ൽ പ്രവർത്തിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ ലാഭത്തിൽ അല്ലായെന്നതൊഴികെ എല്ലാ യോഗ്യതകളുമുണ്ട്. പന്ത്രണ്ട് വർഷത്തിന് മുമ്പ് ബാങ്ക്ആരംഭിച്ച സഹകരണ ആശുപത്രി നാട്ടുകാരുടെ ആശ്രയകേന്ദ്രമായിമാറിയിട്ടുണ്ട്. ചിക്കൻഗുനിയ, ഡെങ്കു, കോവിഡ് 19 തുടങ്ങിയമഹാമാരികൾ പടർന്നുപിടിച്ചപ്പോൾ കുറഞ്ഞ ചെലവിൽ മികച്ചചികിത്സ ലഭിക്കുന്ന ബാങ്കിന്റെ ആശുപത്രിയിൽ അഭയം തേടിയത്‌നൂറു കണക്കിന് രോഗികളാണ്. 40 കിടക്കകളുള്ള ആശുപത്രിയിൽ 150 ഓളം പേരെ കിടത്തേണ്ട പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായപ്പോഴാണ് താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നത്.
അനുമതിയില്ലാതെ നിർമ്മാണപ്രവർത്തനം നടത്തിയതുംഅന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ആശുപത്രി നാളിതുവരെ നഷ്ടം കൂടാതെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രി ആരംഭിച്ച ശേഷമാണ് ബാങ്കിന്കാറും ആംബുലൻസും വാങ്ങിയത്. അനുമതിക്കുവേണ്ടി നൽകിയഅപേക്ഷകൾ നാളിതുവരെ നിരസിച്ചിട്ടുമില്ല. കോവിഡ് 19കാലത്ത് ആശുപത്രി നടത്തിയ സേവനങ്ങൾ സർക്കാരിന്റെ പ്രശംസയ്ക്ക് പാത്രീഭവിച്ചിട്ടുണ്ട്. എം.ഡി.എസ് (ചിട്ടി) നടത്തിപ്പിലൂടെ ബാങ്കിന് ലഭിക്കുന്ന കമ്മീഷനാണ് ജീവനക്കാരുടെശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിക്കുന്നത്.
ആസ്തിശോഷണം, 103 കോടി രൂപ വകമാറ്റി തുടങ്ങിയ പരാമർശങ്ങൾ തികച്ചും സത്യവിരുദ്ധമാണ്. എല്ലാ വർഷവും പൊതുയോഗത്തിൽ പ്രവർത്തനങ്ങളും കണക്കുകളും കൃത്യമായും വിലയിരുത്തുന്ന ബാങ്കാണ് കണ്ടല ബാങ്ക്. ശരാശരി 800 ലധികം സഹകാരികളാണ് ഓരോ പൊതുയോഗത്തിലും പങ്കെടുക്കുന്നത്. 33 വർഷമായി ബാങ്കിന്റെ ആഡിറ്റ് നടത്തുന്നത് കൺകറന്റ് ആഡിറ്ററാണ്.
കൺകറന്റ് സെയിൽ ആഫീസറും സേവനം അനുഷ്ടിക്കുന്നു. പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ബാങ്ക് സ്വീകരിച്ച നടപടികൾ ഇത്തരത്തിൽപെരുപ്പിച്ച് കാട്ടി വലിയ വീഴ്ചകളായി ആരോപിക്കുന്നതിന്റെഔചിത്യം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. നോട്ട് നിരോധനംമുതൽ കോവിഡ് 19 വരെയുള്ള കാലഘട്ടത്തിൽ കുടിശ്ശിക പിരിഞ്ഞുവരുന്നതിൽ വലിയ കുറവ് വന്നിട്ടുണ്ട്. 200 സ്‌ക്വയർ ഫീറ്റുള്ള
ഒരു മുറിയിൽ പ്രവർത്തിച്ചിരുന്ന കണ്ടല ബാങ്കിന്റെ പ്രവർത്തനമൂലധനംപത്ത് ലക്ഷം രൂപയ്ക്ക് താഴെയായിരുന്നു. നിലവിൽ ബാങ്കിന്തൂങ്ങാംപാറയും, പോങ്ങുംമൂടും മെയിൻ റോഡിനോട്‌ചേർന്ന് ഒരു ഏക്കർ മുപ്പത്തിയഞ്ച് സെന്റ് സ്ഥലവും ഇരുപത്തിഅയ്യായിരം സ്‌ക്വയർഫീറ്റ് കെട്ടിടങ്ങളും സ്വന്തമായിട്ടുണ്ട്.31.03.2022 ലെ കണക്ക് പ്രകാരം ബാങ്കിന്റെ പ്രവർത്തനമൂലധനം270.84 കോടി രൂപയാണ്. ബാങ്കിന് താൽക്കാലിക പ്രതിസന്ധിസൃഷ്ടിച്ചത് കേരളബാങ്കാണ്. വ്യാജവാർത്തകൾ വരുകയും 65 -ാം വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോൾ കുറച്ച്‌നിക്ഷേപകർ പെട്ടെന്ന് പണം പിൻവലിച്ചു. ഈ അവസരത്തിൽ അംഗസംഘമായ പ്രാഥമിക ബാങ്കിനെ സഹായിക്കേണ്ട കേരളബാങ്ക് ദീർഘകാലമായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന പതിനെട്ട് കോടി രൂപയുടെ ജനറൽ ബാങ്കിംഗ് ഓവർഡ്രാഫ്റ്റും ആറ് കോടി രൂപയുടെ ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടും യാതൊരുമുന്നറിയിപ്പും നൽകാതെ മരവിപ്പിച്ചു. കാർഷിക കടാശ്വാസ കമ്മീഷനിൽ നിന്നും ലഭിക്കേണ്ട പത്ത് കോടി നാൽപ്പത്തിമൂന്ന് ലക്ഷം രൂപ ലഭിക്കുന്നില്ല. കേരളത്തിലെ ഒരു പ്രാഥമിക സംഘത്തിനോടും കാണിക്കാത്ത ഭരണപരമായ കൊടും ക്രൂരതയാണ് കേരളബാങ്ക് കണ്ടല ബാങ്കിനോട് കാണിക്കുന്നത്. ഇതാണ് ബാങ്കിന് ഇപ്പോൾചെറിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇരട്ടി ജാമ്യംവാങ്ങി അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പകളിലും ചിട്ടികളിലും മുതലും പലിശയുമായി ബാക്കി നിൽപ്പുള്ള തുകകൾ കുടിശ്ശിക ആയതിന്റെ പേരിൽ കിട്ടാക്കടമായി കണക്കാക്കിയാണ് 103കോടി രൂപയുടെ ആസ്തിശോഷണമായി അന്വേഷണറിപ്പോർട്ടിൽ പരാമർശിച്ചിട്ടുളളത്. എന്നാൽ കോവിഡ്മൂന്നാം തരംഗത്തിന് ശേഷം ബാങ്ക് സ്വീകരിച്ച ശക്തമായ നടപടികൾമൂലം വായ്പ തിരിച്ചടവിൽ ഗണ്യമായ വർദ്ധനവ് വന്നിട്ടുണ്ട്എന്നത് പ്രത്യേകം പരാമർശിക്കുന്നു. മിൽമയുടെ ഇലക്ഷനിൽതോറ്റവരാണ് രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ഇല്ലാക്കഥകൾകെട്ടിച്ചമച്ച് ഇടപാടുകാരിൽ ഭീതി പടർത്തി ആയിരക്കണക്കിന്കുടുംബങ്ങളുടെ അത്താണിയായ കണ്ടല സഹകരണ ബാങ്കിനെയും കണ്ടലസഹകരണ ആശുപത്രിയെയും നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഈറിപ്പോർട്ടിൽ ഒരിടത്തും ഏതെങ്കിലുമൊരു സഹകാരിയുടെനിക്ഷേപത്തിലോ വായ്പയിലോ ബാങ്ക് ഭരണസമിതിയോ ജീവനക്കാരോ യാതൊരു കൃത്രിമവും കാട്ടിയതായി പരാമർശിക്കുന്നില്ല.
സഹകാരികളുടെ കൂട്ടായ്മയിൽ വളർത്തി വലുതാക്കിയ കണ്ടല സഹകരണ ബാങ്ക് എന്ന സഹകരണപ്രസ്ഥാനം നാടിന്റെ നട്ടെല്ലാണ്. ഈ സ്ഥാപനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ സഹകാരികൾ മുന്നിട്ടിറങ്ങുമെന്നുറപ്പുണ്ട്. കണ്ടല
ബാങ്കിലെ നിക്ഷേപകർക്ക് ഒരു രൂപയും നഷ്ടപ്പെടില്ല. ഈ കുപ്രചരണങ്ങൾ മൂലം വായ്പാ തിരിച്ചടുവകൾ മുടക്കാൻ ശ്രമിക്കുന്നുവെങ്കിലും ബാങ്കിന് ലഭിക്കേണ്ട തുകകൾ കർശനമായും പിരിച്ചെടുക്കും. ആയതിനാൽ എല്ലാ ഇടപാടുകാരും വ്യാജപ്രചരണ
ങ്ങളിൽ ആശങ്കാകുലരാകാതെ സഹകരിക്കണമെന്നും ബാങ്ക് ഭാരവാഹികൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *