ALAPUZHA KERALA Main Banner TOP NEWS

ഓച്ചിറക്കളിക്ക് നാളെ തുടക്കം:
ഇന്ന് കളരി പൂജയും കാഴ്ചക്കളിയും

ആർ.രവികുമാർ

ആലപ്പുഴ: യുദ്ധസ്മരണകൾ പുതുക്കുന്ന ചരിത്ര പ്രസിദ്ധമായ ഓച്ചി റക്കളി ബുധൻ, വ്യാഴം ദിവസങ്ങളിൽ പടനിലത്ത് നടക്കും. കളരി പൂജയും കാഴ്ച്ച ക്കളിയും ഇന്ന് കരകളിൽ ആചാരത്തോടെ നടക്കും. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കിൽപെട്ട ഓണാട്ടുകരയി ലെ 52 കരകളിൽ നിന്നു 484 കളി സംഘങ്ങൾ ഓച്ചിറ ക്ഷേത്ര ഭരണസമിതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓച്ചിറക്കളിയോട് അനുബന്ധിച്ചു കേരളപുരം പ്രകാശൻ ഗുരു ക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റും പടനിലത്ത് നടക്കും.
നാളെ 7 ന് ഓച്ചിറക്കളിക്കു തുടക്കം കുറിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ പതാക ഉയർത്തും. 11ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഓച്ചിറക്കളിക്കു ദീപം തെളിക്കും. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ഇക്കുറി ഓച്ചിറക്കളി ദർശിക്കാനെ ത്തുന്നുണ്ട്.
കൊവിഡിനെത്തുടർന്നു കഴി ഞ്ഞ രണ്ടു വർഷം ഓച്ചിറക്കളി ആചാരം മാത്രമായിട്ടാണു നട ത്തിയത്,ഓച്ചിറക്കളിയുടെ ടെ അടവുകളും ചുവടുകളും നേർക്കുനേർ പോരാട്ടവും പ്രത്യേക വായ്ത്താരിയോടെ പൂർണമായി പ്രദർശിപ്പിക്കാൻ യോദ്ധാക്കൾക്കു കളരികളിൽ കളിയാശാൻമാർ വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചു തീവ്രപരിശീലനമാണു നൽകുന്നത്.നം ആരംഭിച്ചിരുന്നു. ഇന്ന് കളരി കളിൽ പരിശീലനം പൂർത്തിയാ ക്കി കളരി പൂജ നടത്തും. തുടർ ന്ന് ഓരോ കളരിയിലും കാഴ്ചക്ക ളിയും ദീപക്കാഴ്ചയും ഉണ്ടാകും. പിന്നീട് നാളെയും മറ്റെന്നാളും യോദ്ധാ ക്കൾ കളിയാശാന്മാരുടെ നേതൃ ത്വത്തിൽ പ്രത്യേക തലപ്പാവും വേഷവിധാനങ്ങളും ആയുധങ്ങളുമായാണ് പടനിലത്തെത്തി ഓച്ചിറക്കളി നടത്തുന്നത്. ധ്വജം കൈമാറ്റം, കരഘോഷയാത്ര, കരകളി, എട്ടു കണ്ടത്തിൽ ഇറങ്ങികര പറഞ്ഞുള്ള ഹസ്തദാനം, നേർക്കുനേർ പോരാട്ടം എന്നിവയാണു ചടങ്ങുകൾ. ഓച്ചിറക്കളി ഗംഭീരമാക്കുന്നതിനു എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പറഞ്ഞു.
കളിയാശാൻമാർക്കും യോദ്ധാ ക്കൾക്കുമുള്ള യൂണിഫോം വിതരണവും പൂർത്തിയായി കഴിഞ്ഞു.
എട്ടു കണ്ടം, തകിടി കണ്ടം, ക്ഷേത്രക്കുളം എന്നിവ ശുചീകരിച്ചു. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആഹാരം നൽകുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം
കളിയാശാൻമാർ ക്കുള്ള പാരിതോഷികത്തുകയും വർധിപ്പിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *