ടി.വി. ശാർങാധരൻ നിര്യാതനായി

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി എസ്. എൻ. വിദ്യാഭവൻ സ്‌കൂളിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്ന തഷ്ണാത്ത് ടി. വി. ശാർങാധരൻ (90) നിര്യാതനായി.
32 വർഷം എസ്. എൻ വിദ്യാഭവന്റെ സ്ഥാപക സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. തഷ്ണാത്ത് ഗ്രൂപ്പിന്റെ ബിസിനസ് സംരംഭങ്ങൾക്ക് സാരഥ്യo വഹിച്ചു.
ഭാര്യ സുജാത. കിഷോർ, ജിൽസ്, റീത എന്നിവർ മക്കളും ബിന്ദു കിഷോർ, രോഷ്‌നി ജിൽസു, ഡോ.പ്രവീൺ (മദർ ഹോസ്പിറ്റൽ, തൃശൂർ ) എന്നിവർ മരുമക്കളുമാണ്. സംസ്‌കാരം ഇന്ന് നടക്കും.