മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ,
ദിലീഷ് പോത്തൻ മികച്ച സംവിധായകൻ, മികച്ച ചിത്രം ആവാസവ്യൂഹം, ജനപ്രിയ ചിത്രം ഹൃദയം

തിരുവനന്തപുരം: 52ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘ആർക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോർജും ആണ് മികച്ച നടനുള്ള അവാർഡ് പങ്കിട്ടത്.
ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം

മികച്ച രണ്ടാമത്തെ ചിത്രം – ചവിട്ട്, നിഷിദ്ധോ,
സ്വഭാവനടൻ- സുമേഷ് മൂർ ( കള)
സ്വഭാവനടി – ഉണ്ണിമായ (ജോജി ),
ജനപ്രിയ ചിത്രം – ഹൃദയം,
നവാഗത സംവിധായകൻ കൃഷ്‌ണേന്ദു കലേഷ്,
സംഗീത സംവിധായകൻ- ഹിഷാം അബ്ദുൾ വഹാബ്,
തിരക്കഥ – ശ്യാം പുഷ്‌കരൻ,
ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ( ചുരുളി),
ബാലതാരം- മാസ്റ്റർ ആദിത്യൻ, സ്‌നേഹ ്അനു
ഗായകൻ- പ്രദീപ് കുമാർ ( മിന്നൽ മുരളി. പാട്ട് -രാവിൽ…)
ഗായിക – സിത്താര കൃഷ്ണകുമാർ( കാണെക്കാണെ. പാട്ട്- പാൽനിലാവിൻ…)
വിഷ്വൽ എഫ്ക്ട്- മിന്നൽ മുരളി( ആൻഡ്രൂസ്),
ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്,
വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി),
മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം),
ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി),
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി,
കലാ സംവിധായകൻ- എവി ഗേകുൽദാസ്,
എഡിറ്റർ- മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ ( നായാട്ട്)
പ്രത്യേക ജൂറി പരാമർശം – ജിയോ ബേബി ( ഫ്രീഡം ഫൈറ്റ് )
കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹിൽ രവീന്ദ്രൻ
ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്,