KERALA KOZHIKODE

ചാരുപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരെ തടഞ്ഞാൽ നേരിടും: ഹനുമാൻ സേന ഭാരത്

കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ചാരുപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി വരുന്ന ഭക്തരെ ചില തല്പര കക്ഷികൾ നിയമത്തെ വെല്ലുവിളിച്ച് കൊണ്ട് തടയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഈ രീതി തുടർന്നാൽ ഹനുമാൻ സേന വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്നും ഹനുമാൻ സേന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭക്ത ജനങ്ങളിൽ വിശ്വാസം നേടിയെടുക്കാനായ ഈ ആത്മീയ ചൈതന്യ കേന്ദ്രത്തെ ബോധപൂർവ്വം കെട്ടുകഥകൾ ചമച്ചും അപകീർത്തി പെടുത്തുന്ന ഫളക്‌സ് ബോർഡുകൾ സ്ഥാപിച്ചും ദർശനത്തിനായ് വരുന്ന വിശ്വാസികളെ തടയുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.


ഹനുമാൻ സേന സംസ്ഥാന ചെയാൻ എ എം ഭക്തവത്സന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങൾ ക്ഷേത്രം സന്ദർശിച്ച് കാര്യങ്ങൾ വിശകലനം ചെയ്തു.
വിശ്വാസികളുടെ ക്ഷേത്ര ദർശനം തടയുന്നതിനെരെ പോലീസിനും ബദ്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. കോടതി വിധിയെ വെല്ലുവിളിച്ച് ആരാധനാസത്യന്ത്രം തടയുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരുവിധേനയും വെച്ചുപൊറുപ്പിക്കുകയില്ലെന്ന് എഎം ഭക്തവത്സലൻ പറഞ്ഞു
ക്ഷേത്രപരിസരത്ത് ചേർന്ന വിശ്വാസികളുടെ യോഗത്തിൽ സംസ്ഥാന ശാരീരിക് പ്രമുഖ് സുരേഷ് പത്താംകണ്ടി അദ്ധ്യക്ഷത വഹിച്ചു. എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രി രവി പറമ്പിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
ചെങ്കോട്ടുകോണം ആശ്രമം ശശി സ്വാമി, കവി നാഥ് വടകര, സംസ്ഥാന ഭൗതിക് പ്രമുഖ് മധു പേരാമ്പ്ര, സംഗീത് ചേവായൂർ, വിനു ഗുരുക്കൾ, രതീഷ് കാസർകോഡ് എന്നിവർ സംസാരിച്ചു. കെ പുരുഷു മാസ്റ്റർ സ്വാഗതവും ജദീഷ് പകരത്ത് നന്ദിയും പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *