ഗൂഗിൾ മാപ്പ് നോക്കി പോയ കാർ തോട്ടിൽ വീണു, യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് എത്തിയ സംഘം വീണത് തോട്ടിലേക്ക്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന്് വലിയൊരു അപകടത്തിൽനിന്നും രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുറുപ്പന്തറ കടവിലാണ് സംഭവം.
കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ആരംഭിച്ചത്. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ കൊടുംവളവ് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് തന്നെ എടുത്തു. നാട്ടുകാർ വിളിച്ചുകൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് വീണിരുന്നു.