ബാങ്കുകൾക്ക് നാളെ അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ ബാങ്കുകൾക്കും എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്. എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല.