INDIA KERALA TOP NEWS

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ. പരാതിക്കാർക്കും റിപ്പോർട്ട് കൈമാറാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വീണ്ടും ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മറുപടി നൽകിയില്ലെങ്കിൽ വനിതാ കമ്മീഷൻ നേരിട്ട് വിഷയത്തിൽ ഇടപെടുമെന്ന് രേഖ ശർമ്മ പറഞ്ഞു. കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കും. ആവശ്യമെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ കേരളത്തിലെത്തി പരിശോധന നടത്തുമെന്നും രേഖ ശർമ്മ ഡൽഹിയിൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *