SNDP യോഗം വിമോചന സമര സമിതി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു;
ചെമ്പഴന്തി മണികണ്ഠപ്രസാദ് ജനറൽ സെക്രട്ടറി

കോട്ടയം: വടവാതൂർ കല്ലുങ്കലിൽ കൂടിയ SNDP യോഗം വിമോചന സമര സമിതി സംസ്ഥാന കമ്മിറ്റി മീറ്റിംങ്ങും TK മാധവൻ അനുസ്മരണസമ്മേളനവും തലശേരി സുധാകർജി ഉത്ഘാടനം ചെയ്തു. സംഘടനയുടെ ഹഡ്‌ക്കോകമ്മിറ്റി പ്രസിഡന്റ് P. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.
ഹഡ്‌ക്കോ കമ്മിറ്റി ജനറൽ സെക്രട്ടറി ചെമ്പഴന്തി മണികണ്ഠപ്രസാദ് സ്വാഗതം ആശംസിച്ചു, അനുസ്മരണ പ്രമേയം അനിൽ കുമാർ മാവേലിക്കര അവതരിപ്പിച്ചു.
ഗീത പുളിക്കൽ നന്ദി രേഖപ്പെടുത്തി.
SNDP യോഗത്തെ മദ്യ രാജാക്കളുടെയും അഴിമതിക്കാരുടെ കരങ്ങളിൽ നിന്ന് മോചിപ്പിച്ച് ഗുരുധർമ്മം പുനസ്ഥാപിക്കാൻ പോരാട്ടമുഖത്ത് ഇറങ്ങാൻ യോഗം തീരുമാനിച്ചു
യോഗത്തിൽ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


ജനറൽ സെക്രട്ടറി: ചെമ്പഴന്തി മണികണ്ഠപ്രസാദ്
രക്ഷാധികാരി:തലശേരി സുധാകർജി, പ്രസിഡന്റ്: P ചന്ദ്രബോസ്
വൈസ് പ്രസിഡന്റ്മാർ: സുരേന്ദ്രൻ കുറവിലങ്ങാട്, ഗീത പുളിക്കൻ
ജനറൽ സെക്രട്ടറി: ചെമ്പഴന്തി മണികണ്ഠപ്രസാദ്
സംഘടനാ ചുമതലയുള്ള സെക്രട്ടറി: അനിൽകുമാർ മാവേലിക്കര
സെക്രട്ടറിമാർ: രാമകൃഷ്ണൻ കോതമംഗലം, കാട്ടായിക്കോണം.പ്യാരേലാൽ. സുജാതൻ പുനലൂർ
ട്രഷറർ: KG ദാസ് കോതമംഗലം
യൂത്ത് മൂമെന്റ്: സബിൻ കുട്ടനാട്, അഹില പുനലൂർ, പ്രയാഗ് മയ്യനാട്.