ഹനുമാൻ ജയന്തി ആഘോഷിച്ചു

കോഴിക്കോട്: ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ വെച്ച് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ഹനുമാൻ ചാലീസ പാരായണവും അഖണ്ഡനാമ യഞ്ജവും ഹനുമാൻ ചാലിസ വിതരണം, നിർധന കുടുബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, വസ്ത്ര വിതരണം, ക്യൻസർ രോഗികൾക്ക് ചികിത്സ ഫണ്ട് വിതരണം എന്നിവ നടന്നു.
ചടങ്ങ് സംസ്ഥാന ചെയർമാൻ എ എം ഭക്ത വത്സലൻ ഉദ്ഘാടനം ചെയ്തു. ശിവസ്വാമി പാലക്കാട്, സംഗീത് ചേവായൂർ , വിനോദ് കൊല്ലം , യുവസേന പ്രമുഖ് ജദീഷ് പകരത്ത് എന്നിവർ സംസാരിച്ചു.
