തീപ്പെട്ടിക്കമ്പനികളുടെ നിലനില്പിന് സർക്കാർ ഇടപെടണം;
തീപ്പെട്ടിക്കമ്പനികൾ അടച്ചിടുന്നു

ഫറോക്ക്: സംസ്ഥാനത്തെ മുഴുവൻ തീപ്പെട്ടിക്കമ്പനികളും ഇന്ന് മുതൽ 20ാം തീയതി വരെ അടച്ചിടാൻ കേരള സ്റ്റേറ്റ് മാച്ച് സ്പ്‌ളിന്റ്‌സ് ആൻഡ് വിനിയേഴ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. കുടിൽവ്യവസായമായ തീപ്പെട്ടിക്കമ്പനികളുടെ നിലനിൽപ്പിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.


തമിഴ്‌നാടിനെ ആശ്രയിക്കാതെ വ്യവസായം നടത്താൻ കേരളത്തിൽ യന്ത്രവൽക്കൃത ഡിപ്പിംഗ് യൂണിറ്റുകൾ ആരംഭിക്കുക, തീപ്പെട്ടി നിർമ്മാണ വ്യവസായത്തേയും ഉപയോഗിക്കുന്ന മരങ്ങളേയും പ്രത്യേകപരിരക്ഷയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്‌റ് എൻ.സി. കോയക്കുട്ടി അറിയിച്ചു.

