KERALA

ജീവകാരുണ്യപ്രവർത്തകനായ അബ്ദുൾ സലീമിനെ ഡോ. ബോബി ചെമ്മണ്ണൂർ പൊന്നാടയണിയിച്ച് ആദരിച്ചു

ചെന്ത്രാപ്പിന്നി: കോഴിക്കോട് സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോച്ചേ (ഡോ. ബോബി ചെമ്മണൂർ) ജീവകാരുണ്യ പ്രവർത്തക അവാർഡിനർഹനായ ചെന്ത്രാപ്പിന്നി സ്വദേശി നെടിയപറമ്പിൽ അബ്ദുൾ സലിമിനെ ഡോ. ബോബി ചെമ്മണ്ണൂർ പൊന്നാട അണിയിച്ച് ആദരിച്ചു.


ഇന്നലെ വൈകീട്ട് കോഴിക്കോട് ഹോട്ടൽ കിങ്ങ് ഫോർട്ടിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അവാർഡ് സമർപ്പണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥും നിർവഹിച്ചു.
ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരനുഭവമാണ് ഈ ആദരവെന്ന് അബ്ദുൾ സലിം പറഞ്ഞു.
ചടങ്ങിൽ ബോച്ചെ (ഡോ. ബോബി ചെമ്മണൂർ) വിശിഷ്ടാതിഥിയായിരുന്നു. എം.കെ.രമേഷ്‌കുമാർ (സദയം ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ) അധ്യക്ഷ വഹിച്ചു.സർവ്വദമനൻ കുന്ദമംഗലം(സദയം വർക്കിങ്ങ് ചെയർമാൻ) സ്വാഗതവും ഉദയകുമാർ (സദയംജനറൽ സെക്രട്ടറി) റിപ്പോർട്ടും അവതരിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *