ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) ജില്ലാ കുടുംബ സംഗമവും കരൾ ദാതാക്കളെ ആദരിക്കലും

കൊടുങ്ങല്ലൂർ:കരൾ മാറ്റിവെച്ചവരുടെയും കരൾ ദാതാക്കളുടെയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്)തൃശൂർ ജില്ലാ കുടുംബസംഗമവും കരൾ ദാതാക്കളെ ആദരിക്കലും കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡൻറ് കെ.ജി.സുവർണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിലീപ് ഖാദി സ്വാഗതവും ജിതേഷ്‌കെ. ആർ നന്ദിയും പറഞ്ഞു.യോഗത്തിൽ കരൾ ദാതാക്കളെ കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ എം യുഷിനിജ ടീച്ചർ ആദരിച്ചു. സംസ്ഥാന ചെയർമാൻമാത്യു ഫിലിപ്പ് ,സംസ്ഥാന സെക്രട്ടറി മനോജ് കുമാർ, സംസ്ഥാന ട്രഷറർ ബാബു കുരുവിള, സംസ്ഥാന ജോ.സെക്രട്ടറി ശ്രീകുമാർ,സംസ്ഥാന കോർഡിനേറ്റർ മോഹനചന്ദ്രൻ,രവീന്ദ്രൻ പി കെ, വിക്ടർ ഡേവീസ്,സത്യമൂർത്തി, ബബിത റഷീദ് എന്നിവർ സംസാരിച്ചു.
ലിഫോക്ക് തൃശൂർ ജില്ലാ പുതിയ ഭാരവാഹികളായി രക്ഷാധികാരി കെ.ജി.സുവർണ്ണൻ, പ്രസിഡൻറ്. ദിലീപ് ഖാദി,വൈസ് പ്രസിഡണ്ട് പി.കെ. രവീന്ദ്രൻ,സെക്രട്ടറി ജിതേഷ്.കെ.ആർ, ജോയിൻ സെക്രട്ടറി ജോബി സെബാസ്റ്റ്യൻ,ട്രഷറർ ആസാദ് അയ്യരിൽ എന്നിവരെയും തിരഞ്ഞെടുത്തു.