ഭാരതീയം: നിംസ് സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ആതുരസേവന രംഗത്ത് പുതിയ കാൽവെയ്പ്പുമായി മുട്ടത്തറ പൊന്നറ സ്‌കൂളിൽ നടന്ന ക്യാമ്പ് നിംസ് മെഡിസിറ്റി ചെയർമാൻ ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷനായി. കൗൺസിലർ രാജേന്ദ്രൻ, അനിൽ സംസ്‌കാര, ഹാജ നാസറുദീൻ, വള്ളക്കടവ് നൗഷാദ്, വിനേഷ്, അശോകൻ, ബബിലു ശങ്കർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

ഭാരതീയം ട്രസ്റ്റ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിംസ് മെഡിസിറ്റി എംഡി: എം.എസ് ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്യുന്നു.