ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൾ ഇവർ;
ഇനി സംഗതി കളറാകും

കൊച്ചി: ബിഗ് ബോസ് സീസൺ ഫോറിന് ഇന്നലെ രാജകീയമായ തുടക്കം. ഏഷ്യാനെറ്റിലെ ഈ ജനപ്രിയ റിയാലിറ്റി ഷോയിൽ ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതരാകനായി എത്തിയത്. ടെലിവിഷൻ രംഗത്തും മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്നവരുൾപ്പടെ താരസമ്പന്നമാ്ണ് ഇത്തവണത്തെ മത്സരാർത്ഥികൾ. അവർ ആരൊക്കെയാണെന്ന് അറിയാം.

- നവീൻ അറയ്ക്കൽ
മലയാള ടെലിവിഷൻ പരമ്പരകളിലെ ശ്രദ്ദേയ സാന്നിധ്യമാണ് നവീൻ അറയ്ക്കൽ. നിരവധി സീരിയലുകളിൽ നായകനായും വില്ലനായും അഭിനയിച്ചിട്ടുള്ള നവീൻ ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്.

- ജാനകി സുധീർ
നടിയും മോഡലുമായ ജാനകി സുധീർ ആണ് മറ്റൊരു മത്സരാർഥി. ചങ്ക്സ്, ചാണക്യതന്ത്രം, തീരം, ഒരു യമണ്ടൻ പ്രേമകഥ എന്നിങ്ങനെയുള്ള സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ജാനകി സുധീർ.

- ലക്ഷ്മിപ്രിയ
ഈ സീസണിലെ ഏറ്റവും ശ്രദ്ധേയായ താരമാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടി ബിഗ് ബോസിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും.

- ഡോക്ടർ റോബിൻ
ഡോ. മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് റോബിൻ. ഡോ. റോബിൻ രാധകൃഷണൻ ജിജി ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്.

- ധന്യ മേരി വർഗീസ്
നടിയും മോഡലുമായ ധന്യ മേരി വർഗീസ് ആണ് ഈ സീസണിലെ മത്സരാർഥികളിൽ ശ്രദ്ധേയരായ താരങ്ങളിൽ ഒരാൾ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ധന്യ ഏറ്റവും ഒടുവിൽ മനസ്സിനക്കരെ എന്ന സീരിയലിലാണ് അഭിനയിച്ച് കൊണ്ടിരുന്നത്. സീരിയലിൽ നിന്നും മാറി ഇപ്പോൾ ബിഗ് ബോസിൽ എത്തിയിരിക്കുകയാണ്.

- ശാലിനി നായർ
ശാലിനി നായരാണ് അവതാരകമാരിൽ ഒരാളായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ഷോ കളിൽ അവതാരകയായിട്ടെത്തിയ ശാലിനി അഭിനയ രംഗത്തും സജീവമാണ്.

- ജാസ്മിൻ എ മൂസ
ഓർത്തഡോക്സ് മുസ്ലിം കുടുംബത്തിൽ ജനിച്ച ജാസ്മിൻ എ മൂസ ജിം ട്രെയിനറും പ്രശസ്ത ബോഡി ബിൽഡറുമാണ്. രണ്ട് തവണ വിവാഹിതയാണെങ്കിലും വേർപിരിഞ്ഞു. ഇപ്പോൾ സ്ത്രീ സുഹൃത്തിന്റെ കൂടെ ലിവിംഗ് റിലേഷനിലാണ്.

- അഖിൽ
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ രണ്ടിലെ വിജയിയായി മാറിയ താരമാണ് അഖിൽ. നടൻ എന്ന നിലയിൽ ടെലിവിഷൻ രംഗത്തും സിനിമയിലുമൊക്കെ സജീവായി തുടങ്ങിയിരിക്കുകയാണ് അഖിൽ. കുട്ടി അഖിൽ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

- ഡെയിസി ഡേവിഡ്
പ്രേക്ഷകർക്ക് അത്ര സുപരിചിതരല്ലാത്ത ചിലർ കൂടി ഇത്തവണ ബിഗ് ബോസിൽ ഉണ്ട്. അതിലൊരാളാണ് ഡെയ്സി ഡേവിഡ്. കേരളത്തിലെ അപൂർപ്പം വനിത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് ഡെയിസി. അന്തരിച്ച നടി ഫിലോമിനയുടെ കൊച്ചുമകൾ കൂടിയാണ് ഡെയിസി.

- റോൺസൻ വിൻസെന്റ്
സീരിയൽ നടൻ റോൺസൻ വിൻസെന്റും ബിഗ് ബോസ് മത്സരാർഥിയായി എത്തിയിരിക്കുകയാണ്. രാക്കുയിൽ എന്ന സീരിയലിൽ നായകനായി അഭിനയിച്ച് കൊണ്ടിരുന്ന റോൺസൻ വിൻസെന്റ് അതിൽ നിന്നും പിന്മാറിയിരുന്നു. ശേഷം ബിഗ് ബോസിൽ മത്സരിക്കാൻ എത്തുകയായിരുന്നു. നടൻ എന്നതിലുപരി മോഡൽ കൂടിയാണ് താരം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചില്ലിലെ നായകൻ റോണിയുടെ മകൻകൂടിയാണ് ഈ താരം.

- നിമിഷ
നടിയും മോഡലുമായ നിമിഷ ഫാൻഷൻ ഇൻഫ്ളുവൻസർ കൂടിയാണ്. മിസ് കേരള 2021 മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയായ നിമിഷ ഇപ്പോൾ നിയമ വിദ്യാർഥിയാണ്.

- അശ്വിൻ വിജയ്
പ്രശസ്തിയിലേക്ക് കുതിക്കുന്ന മാജിഷ്യനാണ് അശ്വിൻ വിജയ്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്ക്രോർഡ് എന്നിങ്ങനെയുള്ള അംഗീകാരങ്ങൾ മാജിക്കിലൂടെ നേടി എടുത്ത താരം കൂടിയാണ്.

- അപർണ മൾബറി
അമൃതാനന്ദമയീ മഠത്തിൽ വളർന്നുവന്ന അപർണ മൾബറിയെന്ന അമേരിക്കക്കാരിയുമുണ്ട് താരനിരയിൽ. ഇൻസ്റ്റാഗ്രാമിൽ വലിയ ഫോളോവേഴ്‌സ് ഉള്ള അപർണ ലെസ്ബിയൻ കപ്പിളാണ്.

- സൂരജ് തേലക്കാട്
ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായി പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് സൂരജ് തേലക്കാട്. പരിമിതികളിൽ നിന്നും കഴിവ് പുറത്തെടുത്ത് അഭിനയ രംഗത്ത് സജീവമായ സൂരജും ഇത്തവണ ബിഗ് ബോസിലുണ്ട്.

- ദിൽഷ പ്രസന്നൻ
ഡി ഫോർ ഡാൻസിലെ മത്സരാർത്ഥിയായിരുന്നു ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കാണാകണ്മിയിൽ ദിൽഷ അഭിനയിച്ചിരുന്നു. മറ്റ് ചില ടെലിവിഷൻ പരിപാടികൽും ദിൽഷ സജീവ സാന്നിധ്യമായിരുന്നു.

- ബ്ലെസ്ലി
ഗായകനും സംഗീതഞ്ജനുമാണ് ബ്ലെസ്ലി. ചില സിനിമകൾക്ക് അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.

- സുചിത്ര മോഹൻ
അവസാന മത്സരാർഥിയായിട്ടാണ് സുചിത്ര എത്തിയത്. ടെലിവിഷൻ സീരിയലിലെ ജനപ്രിയതാരമെന്ന പ്രത്യേകതയും സുചിത്രയ്ക്കുണ്ട്.
