ഉപാസന ആഗോള നിലവാരത്തിൽ ഉയരുന്നത് ആരോഗ്യ മേഖലയുടെ വളർച്ച : കെ.എൻ ബാലഗോപാൽ

കൊല്ലം : കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സജീവ സാന്നിധ്യമായ കൊല്ലം ഉപാസന ഹോസ്പിറ്റൽ സേവനത്തിന്റെ അഞ്ചാം പതിറ്റാണ്ടിൽ എത്തിയത് പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.



ആതുര സേവന രംഗത്ത് ആഗോള വ്യാപകമായ നിലയിൽ ഇന്ത്യയും കേരളവും ഉയർന്ന് കൊണ്ട് ഇരിക്കുകയാണെന്നും അതിൽ കൊല്ലം ഉപാസനയും ഒരു ഭാഗമാകുന്നത് അങ്ങേയറ്റം ആഹ്ലാദമുള്ള കാര്യമാണെന്നം മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ രേഖപെടുത്തി.
ആരോഗ്യ രംഗത്ത് അമൂല്യമായ സേവനങ്ങളും പാവങ്ങൾക്ക് ഉപകാരപ്രദമായ പുതിയ പദ്ധതികളും വിളംബരം ചെയുന്ന ലോഗോയുടെ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു.
സേവനത്തിന്റെ അൽത്താരകളെ ആത്മാർത്ഥതകൾ അർപ്പിച്ചു വരുന്ന ഡോ. രവി പിള്ള പാവങ്ങൾക്ക് വേണ്ടിയുള്ള പറുദീസ ഉപാസനയിലൂടെ വീണ്ടും പ്രത്യക്ഷ പെടുത്തുന്നു എന്നത് അഭിമാനകരവും ആഹ്ലാദവും പകരുന്നതാണെന്ന് മോഹൻലാൽ പ്രസംഗത്തിൽ രേഖപെടുത്തി.

ഉപാസന പ്ലാറ്റിനം കാർഡ് പദ്ധതി ഉത്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.
എം എൽ എ മാരായ എം.നൗഷാദ്, എം.മുകേഷ്, പി. സി വിഷ്ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ എ. കെ സവാദ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർ. പി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് പിള്ള എന്നിവർ പ്രസംഗിച്ചു.
ആർ പി ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ പത്മശ്രീ ഡോ. ബി രവി പിള്ള സ്വാഗതം പ്രസംഗം ആശംസിച്ചു. ആർ പി ഹെൽത്‌കെയർ ഡയറക്ടർ ഡോ. വി വി മനോജ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ഉപാസന മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ സജീഷ് ചടങ്ങിന് നന്ദി രേഖപെടുത്തി.