സിൽവർ ലൈൻ വേണ്ട, നമ്മുടെ സ്വന്തം റെയിൽവേലൈൻ മതി, അഞ്ചു മണിക്കൂർകൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തെത്താം

സുരേഷ് സിദ്ധാർത്ഥ
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്താൽ വെറും 5 മണിക്കൂർകൊണ്ട് എത്താം… എന്താ വിശ്വാസം വരുന്നില്ലേ..?
തിരുവനന്തപുരം-മംഗലാപുരം മംഗള എക്‌സ്പ്രസിന് ഇപ്പോൾ കാസർകോട് നിന്ന് തിരുവനന്തപുരം വരെ എത്താൻ വേണ്ടുന്ന സമയം 10 മണിക്കൂർ 40 മിനിറ്റ് ആണ്. 45 സ്‌റ്റേഷനുകൾ നിറുത്തിയാണ് ഈ ട്രെയിൻ പോകുന്നത്. നിർദ്ദിഷ്ട സിൽവർ ലൈനിൽ ഒമ്പത് സ്റ്റോപ്പുകൾ മാത്രമേയുള്ളൂ…. അതേ പോലെ, മംഗളയുടെ ബാക്കി സ്റ്റോപ്പുകൾ കുറച്ചാൽ കേവലം 5 മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഓടിയെത്താനാകും.

റെയിൽവേ ലൈന്റെ ഡബിളിങ്ങ് പൂർത്തിയാക്കി അത്യാവശ്യം വളവുകൾ കൂടി നിവർത്തിയാൽ ഇതിലും വേഗത്തിൽ എത്തും.
സർവ്വത്ര നാശവും വിതച്ച് ഒരു ലക്ഷം കോടിയും മുടക്കി, പതിനായിരങ്ങളെ തെരുവിലിറക്കി വിടുന്ന കെ റെയിൽ പദ്ധതി ആർക്ക് വേണ്ടിയെന്ന് ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ… ആരുടേയൊക്കെയോ കീശ വീർപ്പിക്കാൻ.
ഇതാണ് കമ്യൂണിസ്റ്റുകളെ പണ്ടുള്ളവർ കണ്ടം വഴി ഓടിച്ചിരുന്നത്.