ഹനുമാൻ സേന സെമിനാറിൽ കെ സുധാകരൻ പങ്കെടുത്തിട്ടില്ല;
സിപിഎം സൈബർ ഗുണ്ടായിസം നിറുത്തണമെന്ന് എ.എം. ഭക്തവത്സലൻ

കോഴിക്കോട്: 2021 മാർച്ച് 26 ന് നടന്ന ഹനുമാൻ സേന സംസ്ഥാന സെമിനാറിൽ കെ സുധാകരൻ പങ്കെടുത്തിട്ടില്ലെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തടുത്ത് നിർത്തിയ കെ സുധാകരന്റെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ജനകീയ വിപ്ലവം ആയ് മാറുമ്പോൾ അതിനെ വർഗ്ഗീയ ആക്ഷേപം നടത്തിയും തെറ്റായ പ്രസ്താവന നടത്തിയും ജനങ്ങളെ വഞ്ചിക്കുകയാണ് സി പി എം ചെയ്യുന്നത്. കെ സുധാകരൻ ഹനുമാൻ സേന കൺവെൻഷനിൽ പങ്കെടുത്തു എന്ന് പറയുന്നത് തെറ്റാണ്. ഒരു സ്വതന്ത്ര സംഘടന എന്ന നിലയ്ക്ക് സെമിനാറിലേക്ക് ഞങ്ങൾ ക്ഷണിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ സമ്മേളനത്തിലോ സെമിനാറിലോ മറ്റെന്തെങ്കിലും പരിപാടിയിലോ കെ സുധാകരൻ ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് എ എം ഭക്തവത്സലൻ പറഞ്ഞു.
ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് അഴിമതി നടത്താൻ കോപ്പ് കൂട്ടുന്ന കെ റെയിൽ പദ്ധതിക്കെതിരെ ജാതി – മത – രാഷ്ട്രിയ-ലിംഗ-ഭേതമന്യേ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമ്പോൾ കുപ്രചരണങ്ങൾ നടത്തിയും ഇല്ലാ പ്രചരങ്ങൾ പറഞ്ഞും ജനമനസ്സുകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന സി.പി.എം സൈബർ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ഹനുമാൻ സേന ആവശ്യപ്പെടുന്നു
വിമോചന സമരത്തിന്റെ പ്രേതവും ഭീതിയും കൊടിയേരി ബാലകൃഷ്ണനെ വിടാതെ പിന്തുടരുന്നതുകൊണ്ടാണ് കെ റെയിൽ വിരുദ്ധ സമരത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. ജീവിക്കുവാൻ വേണ്ടി ഒരു കൂടിൽ കെട്ടുവാൻ പാവപ്പെട്ടവർക്ക് കുടികിടപ്പ് അവകാശം നേടിക്കൊടുത്ത ഇ എം എസിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ് കെ റെയിലിന് വേണ്ടി മാർകിസ്റ്റു പാർട്ടി പ്രചരിപ്പിക്കുന്നത്. ജീവിതതിന്റെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചും കടം വാങ്ങിയും ഒരു കൂര കെട്ടി താമസിക്കുന്നവരെ കുടിയിറക്കുന്ന കെ റെയിൽ പദ്ധതി പഴയ കാലത്തെ മാടമ്പിമാരായ ജൻമിമാര ഓർമ്മിപ്പിക്കുന്നതാണ്. ഈ പദ്ധതിക്ക് വേണ്ടി സി പി എം അടിക്കുന്ന ഓരോ കുറ്റിയും അഴിമതിയുടെ ആണിക്കല്ലാണ്. ഇരുന്നൂറ് രൂപ വിലയുള്ള സർവേ കല്ലിന് ആയിരം രൂപയാണ് വിലയിട്ടിരിക്കുന്നത്. കൊറോണ കാലത്ത് പപ്പടത്തിലും ശർക്കരയിലും കിറ്റിലും കൈയിട്ട് വാരിയ സി പി എം മനുഷ്യനെ കുടിയിറക്കാനുള്ള സർവ്വേ കല്ലിലും അഴിമതി നടത്തിയിരിക്കുകയാണ്. ഈ അഴിമതിക്കുറ്റികൾ ഹനുമാൻ സന പിഴുതെറിയും.
ജനകീയ സമരങ്ങളെയും ജനകീയ ആവശ്യങ്ങളെയും വർഗ്ഗീയവൽക്കരിക്കുന്ന നിലപാട് പിൻവലിക്കണമെന്നും ഇത്തരത്തിൽ കെ സുധാകരനെ പോലെ നട്ടെല്ലുള്ള ലീഡർമാരെയും ഹനുമാൻ സേന സംഘടനയെയും അപമാനിച്ചതിനും വസ്തുതാവിരുദ്ധമായി സൈബർ പ്രചരണം നടത്തുന്നതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ ഹനുമാൻ സേന സംസ്ഥാന സമിതി തീരുമാനിച്ചതായും എ എം ഭക്തവത്സൻ പറഞ്ഞു.