ജില്ലാ പഞ്ചായത്തിൽ ചരിത്രം കുറിച്ച് അഡ്വ.ഷൈലജാ ബീഗം

തിരുവനന്തപുരം: ഏഴ് തവണ തുടർച്ചയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജബീഗം . വി.കെ.മധു പ്രസിഡന്റായി വന്ന കഴിഞ്ഞ ഭരണ സമിതിയിലാണ് അഡ്വ.ഷൈലജ ബീഗം ആദ്യമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഇത്തവണയും ഇടത് പക്ഷത്തിന് ഭൂരിപക്ഷം നേടി അഡ്വ.ഡി.സുരേഷ് കുമാർ പ്രസിഡന്റായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റപ്പോഴും മുൻ ഭരണ സമതിയിലെ തന്റെ നിസ്വാർദ്ധ സേവനത്തിന്റെ അംഗീകാരമായി പാർട്ടി അഡ്വ.ഷൈലജാ ബീഗത്തെ തന്നെ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അഡ്വ.ഷൈലജ ജില്ല പഞ്ചായതംഗമാകുന്നത്. കഴിഞ്ഞ തവണ ചിറയിൻകീഴ് ഡിവിഷനെ പ്രതിനിധീകരിച്ച അംഗം ആദ്യ തവണയും ഇപ്പോഴും കിഴുവില്ലം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്.
