ERNAKULAM

വികസനം ലക്ഷ്യമിട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വർഷത്തേക്ക് 498656482 രൂപ വരവും,497967628 രൂപ ചെലവും,688858 രൂ പ നീക്കി യിരുപ്പും ഉള്ള ജനകീയ ബജറ്റ് വൈസ് പ്രസിഡന്റ് നിസ മോൾ ഇസ്മായിൽ അവതരിപ്പിച്ചു.വളരെ വിസ്തൃതിയുള്ള കാർഷിക മേഖല യായ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളുടെ എല്ലാ മേഖലക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള താണ് ബജറ്റ്. കാർഷിക മേഖലയുടെ ഉന്നമനത്തിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം ഉണ്ടാകുവാൻ സ്‌ക്കൂൾ/അങ്കണവാടികളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി,ഉന്നത ഗുണ നിലവാരം ഉള്ള ഗ്രാഫ്‌റ് പച്ചക്കറി തൈകൾ, ഗ്രാഫ്റ്റ് ഫല വൃക്ഷ തൈകൾ, ഗ്രാഫ്റ്റ് കശുമാവ് തൈകൾ,തിരി നന കൃഷി,ഗ്രോബാഗ് കിറ്റുകൾ തുടങ്ങിയവയും വിദഗ്ധ വനിത തൊഴിലാളികൾ ക്കുള്ള പരിശീലനം ഉൾപ്പെടെ കാർഷിക മേഖലക്കും,പാലുല്പാദനത്തിൽ വർധന ലക്ഷ്യമിട്ട് കൊണ്ട് ക്ഷീര കർഷകരെ സഹായിക്കുന്നതിന് പാൽ സബ്‌സിഡി 12 മാസം നൽകുക,കാലിത്തീറ്റ സബ്‌സിഡി,തൊഴുത്ത് നിർമ്മാണം കന്നുകുട്ടി/ കിടാരി വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി18824500 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാർഷിക ബഡ്ജ്‌റ് വൈസ് പ്രസിഡന്റ് നിസ മോൾ ഇസ്മായിൽ അവതരിപ്പിക്കുന്നു

വിദ്യാഭ്യാസം,സ്‌പോർട്‌സ്,യുവജന ക്ഷേമം എന്ന വിഭാഗത്തിൽ പെടുത്തി ആധുനിക ടർഫ് കോർട്ട്,ഡിജിറ്റൽ ഷട്ടിൽ കോർട്ട്,കളിസ്ഥലങ്ങളുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 5620000 രൂപയും,ആശുപത്രികളുടെ നവീകരണം ഉൾപ്പെടെയുള്ള ആരോഗ്യ മേഖലക്ക് 6206800 രൂപയും,ശുചിത്വം – മാലിന്യ സംസ്‌കരണം – ആധുനീകക്രമമറ്റോറിയം തുടങ്ങിയ പദ്ധതികൾക്കായി 8986300 രൂപയും,കുടിവെള്ളത്തിന് വളരെ ക്ഷാമമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതി കൾക്കായി 22275500 രൂപയും വീഡില്ലാത്തവർക്ക് ഭവനമെന്ന സ്വപ്‌ന സാക്ഷാൽക്കാര ത്തിനായി 3,20,00000 രൂപയും,വനിതകളെ മുഖ്യ ധാരയി ലേക്ക് കൊണ്ടുവരിക അവരെ സ്വയം സരംഭകരാകാൻ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി വനിത ക്ഷേമത്തിനായി പണിതിട്ടുള്ള കെട്ടിടങ്ങൾ നവീകരിച്ചു കൊണ്ട് വനിത സംരംഭങ്ങൾക്ക് വിട്ടു നൽകാനും തെരെഞ്ഞെടുക്കപ്പെട്ട സംരംഭങ്ങൾക്ക് സബ്‌സിഡി നൽകാനും അവർക്ക് ആവശ്യമായ സൗജന്യ പരിശീലനങ്ങൾ നൽകുവാനും ബജറ്റിൽ 5968320 രൂപ നീക്കി വച്ചിട്ടുണ്ട്.സമ്പൂർണ സ്മാർട് അങ്കണവാടി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്മാർട് അങ്കണവാടി കൾക്കും,കുട്ടികൾക്ക് പോഷകാഹാരം,സ്‌കോളർഷിപ് എന്നിവക്കായി65,00000 രൂപയും വച്ചിട്ടുണ്ട്.ഗ്രാമീണ റോഡുകൾ,ജലസ്രോതസുകളുടെ നവീകരണം,തടയണകൾ,ചെക്ക് ഡാമുകൾ,തുടങ്ങിയ പാശ്ചാത്തല മേഖല വികസനത്തിനായി 1,53,33000രൂപയും ,ബ്ലോക്ക് പഞ്ചായത്തിന്റെയും,വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 11385000 രൂപയും ,വയോജനങ്ങൾക്കും,മാനസീക – ശാരീരിക വെല്ലുവിളി നേരിടുന്ന വരുടെ ക്ഷേമത്തിനായി 5958780രൂപയും,തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 33,95,39,700 രൂപയുടെ വിവിധങ്ങളായ പദ്ധതികളും,മറ്റ് വിവിധ തരം പദ്ധതികൾക്കായി 2,27,69,728രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,പഞ്ചായത്ത് പ്രസിഡന്റ് മാരായ പി .എം . മജീദ്, പി .കെ . ചന്ദ്രശേഖരൻ നായർ,വി .സി . ചാക്കോ,ജെസ്സി സാജു,സീമ സിബി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, ആനീസ് ഫ്രാൻസിസ്,കെ .കെ . ഗോപി,എം .എ . മുഹമ്മദ്,പി. എം . കണ്ണൻ,ലിസി ജോസഫ്,അനു വിജയ നാഥ്, ആഷ ജയിംസ്,ബ്ലോക്ക് ഡെവോലോപ്‌മെന്റ് ഓഫീസർ ഡോ.അനുപം .എസ് .എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *